LiveTV

Live

Sports

മെല്‍ബണില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ; ഓസ്‌ട്രേലിയയ്ക്ക് രണ്ടു റണ്‍സ് ലീഡ്

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 112 റണ്‍സിന് പുറത്തായി.

മെല്‍ബണില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ; ഓസ്‌ട്രേലിയയ്ക്ക് രണ്ടു റണ്‍സ് ലീഡ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. മൂന്നാംദിനം കളി നിര്‍ത്തവെ ആറിന് 133 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 326ന് എതിരെ രണ്ടു റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഓസീസിനുള്ളത്. 17 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 15 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.

മൂന്നാം ദിനം അഞ്ചിന് 277 എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് ആരംഭിച്ചത്. 326 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 112 റണ്‍സിന് പുറത്തായി. മികച്ച കളി പുറത്തെടുത്ത ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 27 റണ്‍സ് നേടി. വാലറ്റത്ത് ആരും കാര്യമായ ചെറുത്തു നില്‍പ്പ് നടത്തിയില്ല.

മറുപടി ബാറ്റിങിനിറങ്ങിയ കങ്കാരുകള്‍ക്ക് നാലു റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഉമേഷ് യാദവിന്റെ പന്തില്‍ ക്യാപ്റ്റന്‍ ജോ ബേണ്‍സ് റിഷഭ് പന്ത് പിടിച്ചു പുറത്ത്. മാത്യൂ വെയ്ഡും രണ്ടാമനായി വന്ന മാര്‍നസ് ലബുഷന്‍ഗെയും മികച്ച കൂട്ടുകെട്ട് ഉയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡ് 42ല്‍ നില്‍ക്കെ ലബുഷന്‍ഗെ വീണു. അശ്വിന്റെ പന്തില്‍ രഹാനെയ്ക്ക് ക്യാച്ച്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ജസ്പ്രീത് ബുംറ ബൗള്‍ഡ് ചെയ്തു. 30 പന്തില്‍ നിന്ന് എട്ടു റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. പിന്നീടെത്തിയ ട്രാവിസ് ഹെഡിനും പിടിച്ചു നില്‍ക്കാനായില്ല. സ്‌കോര്‍ 17ല്‍ നില്‍ക്കെ സിറാജാണ് ഹെഡിനെ പുറത്താക്കിയത്. ടിം പെയ്‌നെ ഒരു റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യയ്ക്കായി ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടും അതില്‍ താഴെയുമാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ ഇകോണമി റേറ്റ്. 23 ഓവര്‍ എറിഞ്ഞ അശ്വിന്‍ 46 റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്. 17 ഓവര്‍ എറിഞ്ഞ 36 റണ്‍സും 12.3 ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജ് 23 ഉം റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്.

മൈക്കല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹാസല്‍വുഡ് എന്നിവരാണ് ഇനി വരാനുള്ള ഓസീസ് ബാറ്റ്‌സ്മാന്മാര്‍. ഇവരെ കൂടി വേഗം പവലിയനില്‍ എത്തിച്ച് വേഗത്തില്‍ ജയം പിടിച്ചെടുക്കാനാകും നാലാം ദിനം ഇന്ത്യയുടെ ശ്രമം.