LiveTV

Live

Sports

കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

തോല്‍വിയും സമനിലയുമായി ഈ സീസണ്‍ ഐ.എസ്.എലില്‍ മുടന്തി നീങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യജയം സ്വന്തമാക്കിയത്

കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

തോല്‍വിയും സമനിലയുമായി ഈ സീസണ്‍ ഐ.എസ്.എലില്‍ മുടന്തി നീങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി അബ്ദുല്‍ ഹക്കു, ജോര്‍ദാന്‍ മറെ എന്നിവര്‍ ഗോളുകള്‍ നേടി. 29,88 മിനുറ്റുകളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമടക്കം ആറു പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. 16 പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തോറ്റെങ്കിലും ഒമ്പത് പോയിന്റുമായി ഹൈദരാബാദ് എഫ്‌സി എട്ടാം സ്ഥാനത്തുണ്ട്.

29ാം മിനിറ്റിൽ മലയാളി താരം അബ്ദുൽ ഹക്കുവിന്റെ ഹെഡർ ഗോളിലാണ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഫകുണ്ടോ പെരേര കോർണറിൽനിന്ന് ഉയര്‍ത്തി നൽകിയ പന്തിൽ തല വച്ചാണ് ഹക്കു സീസണിലെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഹൈദരാബാദ് ഗോള്‍ നേടാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. 88ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തി. രോഹിത് കുമാർ നൽകിയ പന്ത് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോർദാൻ മറെ വലയിലെത്തിക്കുകയായിരുന്നു. മറെയുടെ സീസണിലെ രണ്ടാം ഗോളാണിത്.