ലീഡ് നേടിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില
ലീഡ് നേടിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വിജയിക്കാന്‍ അനുവദിക്കാതെ ലെസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗിലെ വാശിയേറിയ മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു.

ലീഡ് നേടിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വിജയിക്കാന്‍ അനുവദിക്കാതെ ലെസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗിലെ വാശിയേറിയ മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു. മാഞ്ചസ്റ്ററിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് (23ാം മിനുറ്റ്) ബ്രൂണോ ഫെര്‍ണാണ്ടസ്(79ാം മിനുറ്റ്) എന്നിവരാണ് ഗോള്‍ നേടിയത്. ഹാര്‍വി ബേര്ണസിന്റെ വകയായിരുന്നു ലെസ്റ്ററിന്റെ ഗോള്‍. മറ്റൊന്ന് 85ാം മിനുറ്റില്‍ സെല്‍ഫ് ഗോള്‍ രൂപത്തിലായിരുന്നു. യുണൈറ്റഡിന് ലെസ്റ്ററിനെ മറികടന്ന രണ്ടാമത് എത്താനുള്ള അവസരവും ഇതോടെ നഷ്ടമായി. ഇന്നത്തെ സമനിലയോടെ ലെസ്റ്ററിന് 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 14 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമാണ് ഉള്ളത്. ഒന്നാമതുള്ള ലിവർപൂളിനേക്കാൾ 4 പോയിന്റ് പിറകിൽ ആണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.