LiveTV

Live

Sports

പി.എസ്.ജി തോമസ് ടുഷലിനെ പുറത്താക്കി, പോച്ചട്ടിനോക്ക് സാധ്യത

മൗറീസിയോ പോച്ചട്ടിനോ പി.എസ്.ജി പരിശീലകനാകാന്‍ സാധ്യതയെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പ്രവചിക്കുന്നത്.

പി.എസ്.ജി തോമസ് ടുഷലിനെ പുറത്താക്കി, പോച്ചട്ടിനോക്ക് സാധ്യത

ഫ്രഞ്ച് ടീമായ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ (പി.എസ്.ജി) പരിശീലകനായ തോമസ് ടുഷലിനെ പുറത്താക്കി. ലീഗിൽ പി.എസ്.ജി തുടരുന്ന മോശം ഫോമാണ് ടുഷലിനെ പുറത്താക്കുന്നതിലേക്ക് മാനേജ്മെന്റിനെ നയിച്ചത്. കഴിഞ്ഞ സീസണിൽ ചരിത്രത്തിലാദ്യമായി പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ച ടുഷലിന് ഈ സീസണിലെ മോശം പ്രകടനം തിരിച്ചടിയായി.

ലീഗിൽ പതിനേഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ മുപ്പത്തിയഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. മുപ്പത്തിയാറു പോയിന്റ് വീതമുള്ള ലിയോൺ, ലില്ലേ എന്നീ ക്ലബുകളാണ് പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്നത്. ലീഗിലെ മോശം പ്രകടനം കൂടാതെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മുന്നേറാൻ അവസാന മത്സരം വരെ പി.എസ്.ജിക്ക് കാത്തിരിക്കേണ്ടി വന്നതും ടുഷലിന്റെ പുറത്താക്കലിലേക്ക് നയിച്ചു.

മുൻ ടോട്ടനം ഹോട്സ്‌പർ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ പി.എസ്.ജി പരിശീലകനാകാന്‍ സാധ്യതയെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പ്രവചിക്കുന്നത്.