ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ന്യൂസിലാന്‍ഡ്
പാകിസ്താനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. രണ്ടാം ടി20യില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം.

പാകിസ്താനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. രണ്ടാം ടി20യില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ന്യൂസിലാന്‍ഡിന് മുന്നില്‍ വെച്ചത് 164 റണ്‍സെന്ന വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലായിരുന്നു പാകിസ്താന് തരക്കേടില്ലാത്ത സ്കോര്‍ വെച്ചത്. സീനിയര്‍ താരം മുഹമ്മദ് ഹഫീസിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് പാകിസ്താന് ഇന്നിങ്സിന്റെ ഹൈലൈറ്റ്.
57 പന്തില്‍ പുറത്താകാതെ 99 റണ്‍സാണ് ഹഫീസ് നേടിയത്. 10 ഫോറും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു ഹഫീസിന്റെ ഇന്നിങ്സ്. 22 റണ്‍സെടുത്ത റിസ്വാന്, 14 റണ്‍സെടുത്ത ഖുഷ്ദില്‍ എന്നിവരാണ് പാകിസ്താന് നിരയില്‍ രണ്ടക്കം കടന്നത്. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സൗത്തിയുടെ ബൗളിങ് മികവാണ് പാകിസ്തനെ മെരുക്കിയത്. മറുപടി ബാറ്റിങില്‍ ന്യൂസിലാന്‍ഡ് നാല് പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു. ടിം സെയ്ഫര്‍ട്ട്, നായകന് കെയിന്‍ വില്യംസണ് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് കിവികള്‍ക്ക് ജയമൊരുക്കിയത്.
84 റണ്‍സെടുത്ത സെയ്ഫര്‍ട്ട് ടോപ് സ്കോററായപ്പോള്‍ 57 റണ്‍സാണ് വില്യംസണ് നേടിയത്. സെയ്ഫര്‍ട്ട് എട്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും പായിച്ചു. പാക് ബൗളര്‍മാര്‍ക്ക് മികവ് പ്രകടിപ്പിക്കാനായില്ല. ആദ്യ ടി20യില്‍ അഞ്ച് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. മൂന്നാം ടി20 ഈ മാസം 22ന് നേപ്പിയറില്‍ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.