LiveTV

Live

Sports

ജയം ഇനിയുമകലെ; സമനിലയുമായി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

ആ​റ് ക​ളി​യി​ൽ​നി​ന്ന് മൂ​ന്ന് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ്

ജയം ഇനിയുമകലെ; സമനിലയുമായി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജ​യ​ത്തി​നാ​യു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ​യും ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റേ​യും കാ​ത്തി​രി​പ്പ് തു​ട​രും. ഇ​രു​ടീ​മു​ക​ളും തമ്മിലുള്ള ഇന്നത്തെ മത്സരം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ആ​ദ്യ പ​കു​തി​യി​ൽ 13-ാം മി​നി​റ്റി​ല്‍ സെ​ൽ​ഫ് ഗോ​ളിലൂടെയാണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വല കുലുങ്ങിയത്. ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധം പി​ള​ര്‍​ത്തി മ​ഗോ​മ ന​ല്‍​കി​യ പാ​സ് സ്വീ​ക​രി​ച്ച മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ത് ബോ​ക്‌​സി​ലു​ണ്ടാ​യി​രു​ന്നു പി​ല്‍​കിം​ഗ്ട​ണ് മ​റി​ച്ചു. ഈ ​പ​ന്ത് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​ക്കാ​രി കോ​നെ​യു​ടെ കാ​ലി​ല്‍ ത​ട്ടി പ​ന്ത് വ​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. പ​രാ​ജ​യം ഉ​റ​പ്പി​ച്ചു എ​ന്ന് തോ​ന്നി​ച്ച 95-ാം മി​നി​റ്റി​ൽ ആ​യി​രു​ന്നു സ​ഹ​ൽ ര​ക്ഷ​ക​നാ​യി എ​ത്തി​യ​ത്. സ​ഹ​ലി​ന്‍റെ ഒ​രു മ​നോ​ഹ​ര പാ​സി​ൽ​നി​ന്ന് ജീ​ക്സ​ൺ പ​ന്ത് വ​ല​യി​ൽ എ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ശ്വാ​സ സ​മ​നി​ല ന​ൽ​കി.

ആ​റ് ക​ളി​യി​ൽ​നി​ന്ന് മൂ​ന്ന് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ്. ഈ​സ്റ്റ് ബം​ഗാ​ൾ പ​ത്താം സ്ഥാ​ന​ത്തും.