LiveTV

Live

Sports

ബാഴ്സയെ സമനിലയില്‍ തളച്ച് വലന്‍സിയ

ബാഴ്സലോണക്ക് വീണ്ടും നിരാശ

ബാഴ്സയെ സമനിലയില്‍ തളച്ച് വലന്‍സിയ

ബാഴ്സലോണക്ക് വീണ്ടും നിരാശ. ലാലിഗയില്‍ വലൻസിയുമായി ഏറ്റുമുട്ടിയ ബാഴ്സലോണക്ക് ഒരിക്കൽ കൂടി സമനിലയില്‍ കളി അവസാനിപ്പിക്കേണ്ടി വന്നു. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി കളി അവസാനിപ്പിക്കുകയായിരുന്നു.

തുടക്കം മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 29ാം മിനുട്ടിൽ ഡിയകബിയിലൂടെ വലൻസിയ ആണ് ആദ്യ വെടി പൊട്ടിച്ചത്. 45ാം മിനുട്ടിൽ പെനാല്‍ട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാനുള്ള അവസരം ബാഴ്സക്ക് ലഭിച്ചു. പക്ഷേ കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചു, എങ്കിലും പൊടുന്നനെ തന്നെ ഒരു ഹെഡറിലൂടെ പന്ത് വലയിൽ എത്തിക്കാൻ മെസ്സിക്ക് ആയി. ഇതോടെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ റെക്കോർഡിനൊപ്പം മെസ്സി എത്തി. മെസ്സി ആരാധകർക്ക് ഓര്‍ത്തിരിക്കാന്‍ വക നല്‍കിയ കളിയിലെ ഏക നിമിഷവും അതായിരുന്നു. ബാഴ്സക്കായി മെസ്സി നേടിയ 643ാം ഗോളായിരുന്നു ഇത്.

ഗംഭീര ആക്രോബാറ്റിക്ക് വോളിയിലൂടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ അറോഹോ ബാഴ്സക്ക് ലീഡ് നൽകി. എന്നാല്‍ ബാഴ്സലോണ ആശ്വസിക്കും മുമ്പ് കാര്യങ്ങൾ തീരുമാനമായിരുന്നു. 69ാം മിനുട്ടിൽ മാക്സ്മിലിയാനോ ഗോമസിലൂടെ വലൻസിയ സമനില നേടി.