LiveTV

Live

Sports

ഇത് മറക്കേണ്ട ദിനം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഭാരവുമായി ടീം ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടല്‍; നാണം കെട്ട റെക്കോര്‍ഡ് വഴങ്ങി ടീം ഇന്ത്യ

ഇത് മറക്കേണ്ട ദിനം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഭാരവുമായി ടീം ഇന്ത്യ

വളരെ അനായാസം ജയിക്കാമായിരുന്ന അഡലെയ്ഡ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സില്‍ ഓസീസ് തുറന്നുവിട്ട ഭൂതം ഇന്ത്യന്‍ ബാറ്റിങ് നിരയെ വിഴുങ്ങിയപ്പോള്‍ ടീം ഇന്ത്യ കൂപ്പ് കുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടലിലേക്കായിരുന്നു. 36 എന്ന ടീം ടോട്ടല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറാണ്. ഇതിനു പിന്നാലെയാണ് ഒരുപിടി നാണംകെട്ട റെക്കോര്‍ഡുകളും ഇന്ത്യ വഴങ്ങിയത്.

ഒരു ഇന്നിങ്സില്‍ ഏറ്റവും കുറഞ്ഞ സ്കോര്‍ നേടിയ റെക്കോര്‍ഡില്‍ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. 26 റണ്‍സിന് പുറത്തായ ന്യൂസിലാന്‍ഡ് ആണ് ഇതില്‍ മുന്‍പില്‍. 1955ഇല്‍ നടന്ന ടെസ്റ്റില്‍ 26 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെതിരെ പുറത്തായത്.

ഇത് മറക്കേണ്ട ദിനം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഭാരവുമായി ടീം ഇന്ത്യ

ഇതിനുമുമ്പ് ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍ 1974ഇല്‍ നേടിയ 42 റണ്‍സായിരുന്നു. അന്ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ച. ആസ്ട്രേലിയക്കെതിരെ 1947ലും ഇന്ത്യയുടെ ബാറ്റിങ് നിര പരാജയപ്പെട്ടിരുന്നു. അന്ന് 58 റണ്‍സാണ് ടീമിലെ പതിനൊന്നു പേരും ചേര്‍ന്ന് നേടിയത്. ഇതേ സ്കോറിന് 1952ഇല്‍ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ പുറത്തായിരുന്നു.

ഇന്ത്യ ചെറിയ സ്കോറിന് പുറത്തായ കണക്കുകള്‍ പരിശോധിക്കുമ്പോഴെല്ലാം 90 ശതമാനം മല്‍സരങ്ങളും വിദേശ പിച്ചുകളില്‍ ആണെന്നതും ശ്രദ്ധേയമാണ്.

ഇത് മറക്കേണ്ട ദിനം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഭാരവുമായി ടീം ഇന്ത്യ

ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചെറിയ സ്കോറിന്‍റെ റെക്കോര്‍ഡും ഇപ്പോള്‍ ടീം ഇന്ത്യയുടെ പേരിലാണ്. ഇതിനുപിറകേ ഇന്നിങ്സില്‍ ഒരു താരവും രണ്ടക്കം കടന്നിട്ടില്ല എന്ന നാണം കെട്ട റെക്കോര്‍ഡും ഇപ്പോള്‍ ഇന്ത്യ വഴങ്ങിയിട്ടുണ്ട്. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ഇന്നിങ്സില്‍ കളിക്കാരാരും രണ്ടക്കം കാണാതെ പുറത്താകുന്നത്. അവിടെയും തീര്‍ന്നില്ല, ഒരൊറ്റ പാര്‍ട്ണര്‍ഷിപ്പിനും ഇന്ത്യന്‍ ഇന്നിങ്സില്‍ രണ്ടക്കം സ്കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചില്ല. 1955ന് ശേഷം ഇതാദ്യമായാണ് ഇന്നിങ്സിലെ ഒരു കൂട്ടുകെട്ടിനും രണ്ടക്കത്തിന്‍റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാന്‍ സാധിക്കാതെ പോയതെന്ന വസ്തുതതയും ഇന്ത്യയുടെ നാണക്കേടിന്‍റെ ഭാരം വ ര്‍ധിപ്പിക്കുന്നു.

ഇത് മറക്കേണ്ട ദിനം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഭാരവുമായി ടീം ഇന്ത്യ

മല്‍സരം നടന്ന അഡലെയ്ഡിലെ ഗ്രൌണ്ടില്‍ ഒരു ടീം നേടിയ ഏറ്റവും കുറഞ്ഞ സ്കോറും ഇന്ത്യയുടേതാണ്.

ഇന്ത്യയുടെ നടുവൊടിച്ച ഓസീസ് ബൌളിങ് നിരയിലെ ഹേസല്‍വുഡും റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേടിയ ആസ്ട്രേലിയന്‍ ബൌളര്‍മരില്‍ ഹേസല്‍വുഡ് ഇതോടെ മൂന്നാം സ്ഥാനത്തെത്തി. ഓസീസിനായി ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു വിക്കറ്റ് നേട്ടവും ഇപ്പോള്‍ ജോഷ് ഹേസല്‍വുഡിന്‍റെ പേരിലാണ്. അഞ്ച് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് ഹേസല്‍വുഡ് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ത്.

അഡലെയ്ഡിലെ മാത്രമല്ല ഓസ്ട്രേലിയന്‍ മണ്ണിലെ തന്നെ ഏറ്റവും ചെറിയ സ്കോറിന്‍റെ റെക്കോര്‍ഡ് കൂടിയാണ് ടീം ഇന്ത്യ ഇന്നത്തെ തോല്‍വിയിലൂടെ വഴങ്ങിയത്. ഇക്കാര്യത്തില്‍ ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്കയും റെക്കോര്‍ഡ് പങ്കുവെക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ മണ്ണില്‍ 36 റണ്‍സിന് പുറത്തായ ചരിത്രം ദക്ഷിണാഫ്രിക്കക്കും ഉണ്ട്. 1932ല്‍ മെല്‍ബണില്‍ വെച്ചായിരുന്നു അത്.

36 റണ്‍സ് എന്ന ചെറിയ ടീം സ്കോറിന്‍റെ ദുര്‍ഭൂതം ഓസീസിനെയും വിഴുങ്ങിയിട്ടുണ്ട് എന്നത് മറ്റൊരു യാദൃശ്ചികതയാണ്. ഇംഗ്ലണ്ടിനെതിരെ 1902ല്‍ ബെര്‍മിങ്ഹാം ടെസ്റ്റിലാണ് ഓസീസ് തങ്ങളുടെ ഏറ്റവും ചെറിയ ടീം ടോട്ടലിന് ഓള്‍ ഔട്ട് ആകുന്നത്.

ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വിയില്‍ നിരാശരായ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ കൊണ്ട് നിറക്കാനും മറന്നില്ല. വിമര്‍ശനവും ട്രോള്‍ മഴയുമായി ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ആരാധകര്‍ ഇന്ത്യന്‍ തോല്‍വിയെ കണക്കിന് ശകാരിക്കുന്നുണ്ട്.

ഇത് മറക്കേണ്ട ദിനം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഭാരവുമായി ടീം ഇന്ത്യ

തോല്‍വിയുടെയും നാണക്കേടിന്‍റെയും നിരാശയില്‍ നില്‍ക്കുമ്പോഴും നാലു വര്‍ഷം മുന്‍പ് ഇതേ ദിവസം മധുരിക്കുന്ന ഒരു ഓര്‍മ കൂടിയുണ്ട് ടീം ഇന്ത്യക്ക്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന സ്കോറായ 759 റണ്‍സ് നേടിയതും നാലു വര്‍ഷം മുന്‍പ് കൃത്യം ഇതേ ദിവസമായിരുന്നു. 2016 ഡിസംബര്‍ 19ന് ആണ് ഇന്ത്യ ആ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

പുറത്താകാതെ കരുണ്‍ നായര്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ടിനെതിരെ അന്ന് ഇന്ത്യന്‍ ടീം ഈ പടുകൂറ്റന്‍ സ്കോര്‍ നേടിയത്. ഇരട്ട ശതത്തിന് തൊട്ടരികെ 199 റണ്‍സില്‍ പുറത്തായ ലോകേഷ് രാഹുലും അന്ന് ഇന്ത്യന്‍ ഇന്നിങ്സിന്‍റെ നെടുന്തൂണായി മറിയിരുന്നു. ഇരുവരുടേയും മികവില്‍ കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യക്കു മുന്നില്‍ ഇന്നിങ്സിനും 75 റണ്‍സിനും അന്ന് ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു.

ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ചെറിയ സ്കോറും ഒരേ ദിവസം ഇന്ത്യന്‍ ടീം നേടിയെന്ന യാദൃശ്ചികത ക്രിക്കറ്റിന്‍റെ ചരിത്രപുസ്തകത്തില്‍ എന്നും നോട്ടൌട്ടായി നില്‍ക്കുമെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കളിയാരാധകര്‍ക്ക് കയ്പും മധുരവും നിറഞ്ഞ ഒരു ഓര്‍മ ദിവസം കൂടിയായി മാറുകയാണ് ഡിസംബര്‍ 19...