നോര്‍ത്ത് ഈസ്റ്റ്-ഗോവ മല്‍സരം സമനിലയില്‍ (1-1)
ഇതോടെ കഴിഞ്ഞ സീസണിലെ ലീഗ് ചാമ്പ്യന്മാരായ എഫ്.സി ഗോവയ്ക്ക് ഈ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 12ആം മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ്റ്റ് എഫ്.സി ഗോവ മല്‍സരം സമനിലയില്‍. ഇതോടെ കഴിഞ്ഞ സീസണിലെ ലീഗ് ചാമ്പ്യന്മാരായ എഫ്.സി ഗോവയ്ക്ക് ഈ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയ കളിയിലെ ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.
മത്സരം മികച്ച രീതിയിൽ തുടങ്ങിയത് എഫ്.സി ഗോവ ആയിരുന്നെങ്കിലും ആദ്യ ഗോൾ വന്നത് നോർത്ത് ഈസ്റ്റിന്റെ വക ആയിരുന്നു. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ല സ്കോര്‍ ചെയ്തപ്പോള്‍ ഗോവയ്ക്കായി ഇഗോര്‍ അംഗുളോയാണ് സമനില ഗോള്‍ നേടിയത്.
കളിയുടെ 40ആം മിനുട്ടിൽ ആണ് നോര്‍ത്ത് ഈസ്റ്റ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നത്. കിക്ക് എടുത്ത ഇദ്രിസ സില്ല സമ്മർദ്ദങ്ങൾ മറികടന്ന് പന്ത് വലയിൽ എത്തിച്ചു. എന്നാൽ ലീഡിന് അധികം ആയുസ്സ് ഉണ്ടായില്ല. മൂന്ന് മിനുറ്റുകൾക്കകം ഗോവ ഗോൾ മടക്കി. ബ്രാണ്ടന്റെ കിടിലന്‍ അസിസ്റ്റിൽ നിന്ന് അംഗൂളോ ആണ് ഗോവയ്ക്കായി ഗോൾ നേടിയത്.