കളിയില്‍ തോറ്റെങ്കിലെന്താ, ഗാലറിയില്‍ ജയിച്ചില്ലേ...! വൈറലായി സിഡ്നിയിലെ 'ഇന്ത്യന്‍ പ്രണയകഥ'
രണ്ടാം ഏകദിനവും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടെങ്കിലും ഗാലറിയില്‍ നടന്ന പ്രണയാഭ്യര്‍ത്ഥനയില്‍ ഇന്ത്യന്‍ ആരാധകന് വിജയിച്ചുവെന്ന് തന്നെ പറയാം.

കഴിഞ്ഞ ദിവസം ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന പ്രണയാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ട്രെന്ഡായിക്കൊണ്ടിരിക്കുന്നത്. പലരുടേയും വാട്സാപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും ഇതിനോടകം തന്നെ ഈ പ്രപ്പോസല്‍ വീഡിയോ ഇടംപിടിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഇന്ത്യ ഓസീസ് പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെയാണ് ഗാലറിയില്‍ വെച്ച് ഇന്ത്യന്‍ ആരാധകന് ആസ്ട്രേലിയന്‍ ആരാധികയെ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്.
രണ്ടാം ഏകദിനവും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടെങ്കിലും ഗാലറിയില്‍ നടന്ന പ്രണയാഭ്യര്‍ത്ഥനയില്‍ ഇന്ത്യന്‍ ആരാധകന് വിജയിച്ചുവെന്ന് തന്നെ പറയാം. ഇന്ത്യന്‍ ഇന്നിങ്സ് 20 ഓവര്‍ പിന്നിട്ട സമയത്തായിരുന്നു കാണികളുടയേും താരങ്ങളുടേയും കയ്യടി വാങ്ങിയ ഈ പ്രണയാഭ്യര്‍ത്ഥന. സംഭവം രസകരമായി ക്യാമറ കണ്ണുകള്‍ ഒപ്പി എടുത്തതോടെ കളിക്കിടയില്‍ തന്നെ സംഗതി ഹിറ്റായി.