LiveTV

Live

Sports

സെനഗലിന്റെ ലോകകപ്പ് ഹീറോ പാപ്പ ബോപ്പ ദിയൂപ് അന്തരിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീമുകളുടെ താരമായിരുന്നു

സെനഗലിന്റെ ലോകകപ്പ് ഹീറോ പാപ്പ ബോപ്പ ദിയൂപ് അന്തരിച്ചു

സെനഗല്‍ മുൻ ഫുട്‌ബോള്‍ സൂപ്പര്‍ താരം പാപ്പ ബോപ്പ ദിയൂപ് (42) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു.

2002ൽ ജപ്പാനിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായി എത്തിയ ഫ്രാന്‍സിനെ തോല്‍പ്പിച്ച സെനഗല്‍ ടീമിന്‍റെ വിജയഗോള്‍ നേടിയത് ദിയൂപ്പായിരുന്നു.

സെനഗലിന് വേണ്ടി 60ലേറെ മത്സരങ്ങൾ കളിച്ച ദിയൂപ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീമുകളുടെ താരമായിരുന്നു.