'ഈ ഗോള്‍ ദെെവത്തിന്റെ കെെകളിലേക്ക്...'
ഗോൾ നേടിയ ശേഷം മറഡോണ ശെെലിയിൽ ആകാശത്തേക്ക് ഫ്ലയിങ് കിസ് നൽകാനും താരം മറന്നില്ല.

അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്ക് ആദരവർപ്പിച്ച് മെസിയും ബാഴ്സലോണയും. ലാ ലീഗയിൽ ഒസാസുനക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ താരം മറഡോണയുടെ ഓർമ പുതുക്കി ആഹ്ലാദം പങ്കിട്ടത് ആരാധകരിൽ ആവേശമുയർത്തി.
Oh my word...MAGIC from Messi! 🔥
— Premier Sports 📺 (@PremierSportsTV) November 29, 2020
And he celebrates by revealing a Maradona Newell's Old Boys jersey under his Barca shirt ❤️ pic.twitter.com/Swreif0daf
മത്സരത്തിന്റെ 73ാം മിനിറ്റില്‍ ബാഴ്സക്കായി മനോഹര ഗോൾ നേടിയ ലിയോ ജഴ്സിയൂരി പകരം, 1993ൽ മറഡോണ ധരിച്ച ന്യൂവൽസിന്റെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് ആദരവർപ്പിക്കുകയായിരുന്നു. ഗോൾ നേടിയ ശേഷം മറഡോണ ശെെലിയിൽ ആകാശത്തേക്ക് ഫ്ലയിങ് കിസ് നൽകാനും താരം മറന്നില്ല. അപ്രതീക്ഷിത നീക്കം ആരാധകരിലും ആവേശമുയർത്തി. ബാഴ്സയുടെ നാലാം ഗോളാണ് മെസി നേടിയത്. മാർട്ടിൻ ബ്രാത്വയിറ്റ്, അന്റോണിയോ ഗ്രിൻസ്മാൻ, ഫിലിപ് കുട്ടീന്വോ എന്നിവരും ബാഴ്സക്കായി ഗോൾ നേടി.

മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ഒസാസുനയെ ബാഴ്സ തകര്‍ത്തു. മത്സരത്തിന് മുമ്പ് മറഡോണക്ക് ആദരവര്‍പ്പിച്ച് കൊണ്ടാണ് ബാഴ്സ കളത്തിലിറങ്ങിയത്.

Adjust Story Font
16