LiveTV

Live

Sports

'അന്നം തരുന്നവരെ കേൾക്കാന്‍ സമയമില്ലേ?'; കര്‍ഷക സമരത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ സിംഗ്

സമരത്തിനിടെ കർഷകർ​ പൊലീസിന്​ കുടിവെള്ളം നൽകുന്ന ചിത്രവും ഹർഭജൻ ട്വിറ്ററില്‍ പങ്കുവെച്ചു​

'അന്നം തരുന്നവരെ  കേൾക്കാന്‍ സമയമില്ലേ?'; കര്‍ഷക സമരത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ സിംഗ്

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ കർഷകർ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിന്​ പിന്തുണയുമായി ഇന്ത്യൻ ​ക്രിക്കറ്റ്​ താരം ഹർഭജൻ സിംഗ്​. ട്വിറ്ററിലൂടെയാണ്​ താരം തൻെറ നിലപാട്​ വ്യക്തമാക്കിയത്​. 'കൃഷിക്കാരാണ്​ നമ്മുടെ ദാതാവ്​. അന്നം തരുന്നവർക്ക്​ നമ്മൾ സമയം നൽകണം. അത്​ ന്യായമല്ലേ?. പൊലീസ്​ നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ? കർഷകരെ ദയവായി കേൾക്കൂ' -ഹർഭജൻ സിംഗ്​ ട്വിറ്ററിൽ കുറിച്ചു. സമരത്തിനിടെ കർഷകർ​ പൊലീസിന്​ കുടിവെള്ളം നൽകുന്ന ചിത്രവും ഹർഭജൻ ട്വിറ്ററില്‍ പങ്കുവെച്ചു​.

നേരത്തെയും കാർഷിക ബി​ല്ലിനെതിരെ പഞ്ചാബിൽ പൊട്ടിപ്പുറപ്പെട്ട കർഷക സമരങ്ങൾക്ക് ഹർഭജൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോവിഡ് അവസാനിച്ചതിന് ശേഷം പഞ്ചാബില്‍ പോയി കൃഷിയില്‍ സജീവമാകുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു. കർഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കിൽ സന്തോഷവാൻമാരായ കർഷകർ വേണമെന്നും ഭാജി​ പ്രതികരിച്ചു​.