LiveTV

Live

Sports

ഒരുദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടും; പെലെ

'എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ.

ഒരുദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടും; പെലെ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ബ്രീസില്‍ ഫുട്‌ബോള്‍ താരം പെലെ. എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പെലെ കുറിച്ചു.

'എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' പെലെ വ്യക്തമാക്കുന്നു.

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ ഇതിഹാസങ്ങളാണ് മറഡോണയും പെലെയും. അടുത്തിടെ മാറഡോണയുടെ ജന്മദിനമായ ഒക്ടോബര്‍ മുപ്പതിന് ആശംസകളുമായി പെലെ എത്തിയിരുന്നു. അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.