LiveTV

Live

Sports

ലയണൽ മെസിയല്ല, സിറ്റിയുടെ റഡാറിലുള്ളത് ഈ താരം

. ഫ്രീ ഏജന്റായി വന്നാലും, വൻതുക പ്രതിഫലം നൽകേണ്ടി വരുമെന്നതിനാൽ മെസിയെ സ്വീകരിക്കാൻ സിറ്റിക്ക് താൽപര്യമില്ലെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.

ലയണൽ മെസിയല്ല, സിറ്റിയുടെ റഡാറിലുള്ളത് ഈ താരം

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസിയായിരുന്നു കഴിഞ്ഞ ട്രാൻസ്ഫർ കാലയളവിൽ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോട്ട് ടാർഗറ്റ്. ബാഴ്‌സ പ്രസിഡണ്ട് ജോസപ് മരിയ ബർത്തമ്യുവുമായി ഉടക്കിയ മെസി ഇത്തിഹാദിലേക്ക് കൂടുമാറുന്നതിന്റെ തൊട്ടിരികിൽ വരെ എത്തുകയും ചെയ്തു. എന്നാൽ, കരാർ വ്യവസ്ഥകളിലെ പ്രശ്‌നങ്ങൾ കാരണം മെസിക്ക് സ്പാനിഷ് ക്ലബ്ബ് വിടാൻ കഴിഞ്ഞില്ല. നിലവിലെ കരാർ കഴിയുംവരെ നൗകാംപിൽ തുടരാനാണ് അർജന്റീനക്കാരന്റെ തീരുമാനം.

നടപ്പു സീസണൊടുവിൽ ഫ്രീ ഏജന്റായി മാറുന്ന മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്കിടെ, സൂപ്പർ താരത്തിൽ നിന്നുള്ള ശ്രദ്ധ സിറ്റി മാനേജ്‌മെന്റ് മാറ്റുന്നതായി കഴിഞ്ഞ ദിവസം സ്‌കൈ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഫ്രീ ഏജന്റായി വന്നാലും, വൻതുക പ്രതിഫലം നൽകേണ്ടി വരുമെന്നതിനാൽ മെസിയെ സ്വീകരിക്കാൻ സിറ്റിക്ക് താൽപര്യമില്ലെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.

മെസിക്ക് മുന്നില്‍ മാഞ്ച‌സ്റ്റര്‍ സിറ്റിയും വാതിലടച്ചു
Also Read

മെസിക്ക് മുന്നില്‍ മാഞ്ച‌സ്റ്റര്‍ സിറ്റിയും വാതിലടച്ചു

അതിനു പിന്നാലെ, ട്രാൻസ്ഫർ മാർക്കറ്റിൽ മെസിയേക്കാൾ പ്രാധാന്യം സിറ്റി മറ്റൊരു താരത്തിനാണ് നൽകുന്നത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ആസ്റ്റൻവില്ലക്കു കളിക്കുന്ന 25-കാരൻ ജാക്ക് ഗ്രീലിഷാണ് താരം. ആസ്റ്റൻവില്ലയിലും അന്താരാഷ്ട്രതലത്തിൽ ഇംഗ്ലണ്ടിനു വേണ്ടിയും മിന്നിത്തിളങ്ങിയ പ്ലേമേക്കറെ എങ്ങനെയും തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനാണ് സിറ്റി ഒരുങ്ങുന്നതെന്ന് 'ദി ഇൻഡിപെന്റന്റ്' അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ സീസണിൽ അഞ്ച് അസിസ്റ്റും നാല് ഗോളും സ്വന്തം പേരിലുള്ള ഗ്രീലിഷിന് ഇംഗ്ലണ്ടിലെ കടുപ്പമേറിയ അന്തരീക്ഷത്തിൽ മികച്ച പ്രകടനം തുടരാൻ കഴിയുമെന്നാണ് സിറ്റി കോച്ച് പെപ് ഗ്വാർഡിയോള കരുതുന്നത്. സ്പാനിഷ് ലീഗിൽ ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന മെസിയേക്കാൾ, യുവാവായ ഗ്രീലിഷ് ആവും ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉപകാരപ്പെടുകയെന്ന് ഗ്വാർഡിയോള മാനേജ്‌മെന്റിനെ അറിയിച്ചതായും ഇംഗ്ലീഷ് താരത്തിനു വേണ്ടി സിറ്റി ഉടൻതന്നെ വില്ലയെ സമീപിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.