LiveTV

Live

Sports

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

ഇതോടെ സ്വന്തം ഗ്രൌണ്ടില്‍ തോല്‍വി അറിയാതെ 64 കളി എന്ന റെക്കോര്‍ഡും ലിവര്‍പൂളിന് സ്വന്തം

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് ആധികാരിക ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. ലിവര്‍പൂളിന് വേണ്ടി ഡിയാഗോ ജോട്ടയും ഫിര്‍മീനോയും ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ജോണി ഇവാന്‍സിന്റെ സെല്‍ഫ് ഗോളും ലിവര്‍പൂളിന്റെ പട്ടിക തികച്ചു. ഇതോടെ സ്വന്തം ഗ്രൌണ്ടില്‍ തോല്‍വി അറിയാതെ 64 കളി എന്ന റെക്കോര്‍ഡും ലിവര്‍പൂളിന് സ്വന്തം. പ്രീമിയര്‍ലീഗ് പട്ടികയില്‍ 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലിവര്‍പൂളിപ്പോള്‍.

മറ്റൊരു മത്സരത്തില്‍ ലീഡ്സും ആഴ്‍സനലും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഫുള്‍ഹാമിനെതിരെ എവര്‍ട്ടണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു.