LiveTV

Live

Sports

മുംബൈ സിറ്റി എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഏകപക്ഷിയമായ ഒരു ഗോളിന് മുംബൈയെ തോൽപ്പിച്ചത് . 49 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ക്വെസി അപീയ ആണ് മുംബൈയുടെ വിജയഗോൾ നേടിയത്

മുംബൈ സിറ്റി എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിക്ക് തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഏകപക്ഷിയമായ ഒരു ഗോളിന് മുംബൈയെ തോൽപ്പിച്ചത് . 49 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ക്വെസി അപീയ ആണ് മുംബൈയുടെ വിജയഗോൾ നേടിയത്. ബോക്സിനകത്ത് മുംബൈ താരം റോളിൻ ബോർജസിന്‍റെ ഹാൻഡ് ബോളാണ് പെനാൽറ്റിക്ക് വഴിയൊരുക്കിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അഹമ്മദ് ജാഹു ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത് മുംബൈക്ക് തിരിച്ചടിയായി. പത്ത് പേരുമായി സമനില ഗോളിന് വേണ്ടി നോർത്ത് ഈസ്റ്റ് ഗോൾ മുഖത്തേക്ക് മുംബൈ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.