LiveTV

Live

Sports

പ്രീമിയർ ലീഗ്: ന്യൂകാസിലിനെ വീഴ്ത്തി ചെൽസി ഒന്നാമത്

പ്രീമിയർ ലീഗിൽ ഞായറാഴ്ച സൂപ്പർ പോരാട്ടങ്ങൾ: ലിവർപൂൾ - ലെസ്റ്റർ, ആർസനൽ - ലീഡ്‌സ്

പ്രീമിയർ ലീഗ്: ന്യൂകാസിലിനെ വീഴ്ത്തി ചെൽസി ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിളിൽ ചെൽസി ഒന്നാം സ്ഥാനത്ത്. ഒമ്പതാം റൗണ്ട് മത്സരത്തിൽ ന്യൂകാസിലിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചാണ് ഫ്രാങ്ക് ലാംപാർഡ് പരിശീലിപ്പിക്കുന്ന സംഘം മുന്നിലെത്തിയത്. ഇരുപകുതികളിലായി ഫെര്‍ണാണ്ടസ് (സെല്‍ഫ്), ടാമി എബ്രഹാം എന്നിവരാണ് ഗോളുകൾ നേടിയത്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 18 പോയിന്റാണ് ചെൽസിക്ക് ഇപ്പോഴുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ലെസ്റ്റർ അത്രയും പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ലെസ്റ്റർ നാളെ ലിവർപൂളുമായി മത്സരിക്കുന്നുണ്ട്. പ്രധാന താരങ്ങളുടെ പരിക്കും രോഗങ്ങളും കാരണം പ്രതിസന്ധിയിലാണ് മൂന്നാം സ്ഥാനത്തുള്ള ചാമ്പ്യന്മാർ.

ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് കരുത്തരായ ടോട്ടനം ഹോട്‌സ്പറും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുന്നുണ്ട്. ഹോസെ മൗറിന്യോ പരിശീലിപ്പിക്കുന്ന ടോട്ടനം നിലവിൽ 17 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ്. 12 പോയിന്റുമായി പത്താം സ്ഥാനത്താണ്.