LiveTV

Live

Sports

സഹലും പ്രശാന്തും സ്റ്റാർട്ടിങ് ഇലവനിൽ; ജിങ്കാൻ മഞ്ഞപ്പടക്കെതിരെ... ഐ.എസ്.എൽ ഉദ്ഘാടന മത്സരം ആവേശത്തിലേക്ക്

സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ സിഡോഞ്ചയാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ നായകൻ. ആൽബിനോ ഗോമസ് ടീമിന്റെ വലകാക്കുന്നു

സഹലും പ്രശാന്തും സ്റ്റാർട്ടിങ് ഇലവനിൽ; ജിങ്കാൻ മഞ്ഞപ്പടക്കെതിരെ... ഐ.എസ്.എൽ ഉദ്ഘാടന മത്സരം ആവേശത്തിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിലെ ആദ്യമത്സരത്തിൽ മാറ്റുരക്കാരൻ കേരള ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെ മോഹൻ ബഗാനും ഇന്നിറങ്ങുന്നു. കിബു അക്യുനയുടെ കീഴിലിറങ്ങുന്ന കൊമ്പന്മാരുടെ സ്റ്റാർട്ടിങ് ഇലവനിൽ മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും കെ പ്രശാന്തും ഇടം പിടിച്ചു. വർഷങ്ങളോളം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കാൻ എ.ടി.കെയുടെ ആദ്യ ഇലവനിലുണ്ട്.

മോഹൻ ബഗാന് ഐലീഗ് നേടിക്കൊടുത്ത കിബു അക്യുന ഐ.എസ്.എല്ലിലെ കന്നിയങ്കത്തിൽ തന്നെ തന്റെ മുൻടീമിനെതിരെ അണിനിരത്തുന്നത് ശക്തമായ ടീമിനെയാണ്. സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ സിഡോഞ്ചയാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ നായകൻ. ആൽബിനോ ഗോമസ് ടീമിന്റെ വലകാക്കും. ബകാരി കോനെ, കോസ് നമോനെയ്‌സു, വിസന്റെ ഗോമസ്, ഗാരി ഗൂപ്പർ എന്നീ വിദേശതാരങ്ങളും പ്ലെയിങ് ഇലവനിലുണ്ട്.

സഹലും പ്രശാന്തും സ്റ്റാർട്ടിങ് ഇലവനിൽ; ജിങ്കാൻ മഞ്ഞപ്പടക്കെതിരെ... ഐ.എസ്.എൽ ഉദ്ഘാടന മത്സരം ആവേശത്തിലേക്ക്

ആന്റോണിയോ ഹബാസിന്റെ പരിശീലനത്തിലിറങ്ങുന്ന എ.ടി.കെയെ പ്രീതം കോട്ടാലാണ് ഇന്ന് നയിക്കുന്നത്. അരിന്ദം ഭട്ടാചാര്യ കാക്കുന്ന പോസ്റ്റിനു മുന്നിൽ തിരിയും ജിങ്കനുമടങ്ങുന്ന ശക്തമായ പ്രതിരോധന നിരയുണ്ടാവും. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ റോയ് കൃഷ്ണ അടങ്ങുന്ന ശക്തമായ ആക്രമണത്തെയാണ് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടി വരിക.