LiveTV

Live

Sports

നാഷന്‍സ് ലീഗില്‍ ജര്‍മനിക്ക് നാണംകെട്ട തോല്‍വി

സ്പെയ്ന്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ജര്‍മനിയെ പരാജയപ്പെടുത്തിയത്

നാഷന്‍സ് ലീഗില്‍ ജര്‍മനിക്ക് നാണംകെട്ട തോല്‍വി

നാഷന്‍സ് ലീഗില്‍ ജര്‍മനിക്ക് നാണംകെട്ട തോല്‍വി. സ്പെയ്ന്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ജര്‍മനിയെ പരാജയപ്പെടുത്തിയത്. ഫെറാന്‍ ടൊറെസ് സ്പെയ്നിനായി കരിയറിലെ ആദ്യ ഹാട്രിക് നേടി.

യുവേഫ നാഷന്‍സ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ക്രോയേഷ്യയേയും, ഫ്രാന്‍സ് സ്വീഡനേയും പരാജയപ്പെടുത്തി. 2 നെതിരെ 3 ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്‍റെ വിജയം. സ്വീഡനെ 2നെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്.