അസമിലെ ആശുപത്രിക്ക് സച്ചിന്റെ കെെത്താങ്ങ്
മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സഹായം രണ്ടായിരത്തിലേറെ കുട്ടികള്‍ക്ക് ഉപകാരപ്രദമാക്കും

അസമിലെ ആശുപത്രിക്ക് സഹായ ഹസ്തവുമായി സച്ചിന് ടെണ്ടുല്കര്. കരിംഗഞ്ചിലെ കുട്ടികള്‍ക്കായുള്ള ചാരിറ്റി ആശുപത്രിക്ക് ചികിത്സാ ഉപകരണങ്ങള്‍ മറ്റും സച്ചിൻ കൈമാറിയത്. യുനിസെഫിന്റെ ഗുഡ് വില്‍ അംബസഡര്‍ കൂടിയാണ് സച്ചിന്.
മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സഹായം രണ്ടായിരത്തിലേറെ കുട്ടികള്‍ക്ക് ഉപകാരപ്രദമാക്കും. മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ ടെണ്ടുല്കര് ഫൌണ്ടേഷന് സഹായമെത്തിച്ചിരുന്നു.