LiveTV

Live

Sports

തകര്‍പ്പന്‍ പ്രകടനവുമായി ബ്രൂണോ: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്.

തകര്‍പ്പന്‍ പ്രകടനവുമായി ബ്രൂണോ:  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ എവര്‍ട്ടനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്.

19ാം മിനുറ്റില്‍ ബെര്‍ണാര്‍ഡായിരുന്നു എവര്‍ട്ടനായി ഗോള്‍ നേടിയത്. ഈ ഗോളിന്റെ ആരവം അടങ്ങും മുമ്പെ ഫെര്‍ണാണ്ടസിലൂടെ യുണൈറ്റഡ് സമനിലപിടിച്ചു. 25ാം മിനുറ്റില്‍ ലൂക് ഷോയുടെ ക്രോസില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയായിരുന്നു ഫെര്‍ണാണ്ടസിന്റെ ഗോള്‍. 32ാം മിനുറ്റിലും ഫെര്‍ണാണ്ടസ് ടീമിനെ മുന്നിലെത്തിച്ചു. കളി തീരാനിരിക്കെ കവാനിയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം ഗോള്‍ നേടി. ഈ ഗോളിന് വഴിയൊരുക്കിയതും ഫെര്‍ണാണ്ടസായിരുന്നു.

ഏഴു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ 13ാം സ്ഥാനത്താണ് ഉള്ളത്. എവർട്ടൺ അഞ്ചാം സ്ഥാനത്തും.