LiveTV

Live

Sports

ബുംറ, ബോള്‍ട്ട് മാരക ഏറില്‍ ഡല്‍ഹി വീണു, മുംബൈക്ക് തകര്‍പ്പന്‍ ജയം

ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ജസ്പ്രീത് ബുംറയുടെയും ട്രെന്‍ഡ് ബൗള്‍ട്ടിന്റെയും തകര്‍പ്പന്‍ ബൗളിങ് മികവാണ് മുംബൈക്ക് വിജയമൊരുക്കിയത്.

ബുംറ, ബോള്‍ട്ട് മാരക ഏറില്‍ ഡല്‍ഹി വീണു, മുംബൈക്ക് തകര്‍പ്പന്‍ ജയം

ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ജസ്പ്രീത് ബുംറയുടെയും ട്രെന്‍ഡ് ബൗള്‍ട്ടിന്റെയും തകര്‍പ്പന്‍ ബൗളിങ് മികവാണ് മുംബൈക്ക് വിജയമൊരുക്കിയത്. ഇരുവരും ചേര്‍ന്ന് ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 110 റണ്‍സ്. മറുപടി ബാറ്റിങില്‍ മുംബൈ 14.2 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മുംബൈക്കായി ഓപ്പണര്‍ ഇഷന്‍ കിഷന്‍ പുറത്താകാതെ 72 റണ്‍സ് നേടിയപ്പോള്‍ ഡികോക്ക് (26) സൂര്യകുമാര്‍ യാദവ് (12) എന്നിവര്‍ പിന്തുണകൊടുത്തു. ഡികോക്കാണ് പുറത്തായത്. ആന്റ്റിച്ചിനാണ് വിക്കറ്റ്. ട്രെന്‍ഡ് ബോള്‍ട്ടിന്റെയും ബുംറയുടെയും സ്‌പെല്ലാണ് എടുത്തുപറയേണ്ടത്. ബുംറ നാല് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബോള്‍ട്ട് നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ഡല്‍ഹി നിരയില്‍ 25 റണ്‍സെടുത്ത ശ്രേയസ് അയ്യറാണ് ടോപ് സ്‌കോറര്‍. ബാക്കിയുള്ളവര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഡല്‍ഹിയുടെത്. തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലായി. ജയത്തോടെ 18 പോയിന്റുമായി മുംബൈ തലപ്പത്ത് തന്നെയാണ്.