LiveTV

Live

Sports

99ല്‍ പുറത്ത്; ബാറ്റ് വലിച്ചെറിഞ്ഞ് ഗെയില്‍

ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്‌കോര്‍

99ല്‍ പുറത്ത്; ബാറ്റ് വലിച്ചെറിഞ്ഞ് ഗെയില്‍

ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച സ്‌കോര്‍. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് പഞ്ചാബ് നേടിയത്. ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു.

അക്കൗണ്ട് തുറക്കും മുമ്പെ മന്ദീപ് സിങിനെ പറഞ്ഞയച്ച് ജോഫ്രെ ആര്‍ച്ചര്‍ രാജസ്ഥാനായി മികച്ച തുടക്കം നല്‍കിയെങ്കിലും കെഎല്‍ രാഹുലും ക്രിസ് ഗെയിലും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുകയായിരുന്നു.

ഒരിടവേളക്ക് ശേഷം തകര്‍പ്പന്‍ ബാറ്റിങാണ് ഗെയില്‍ കാഴ്ച വെച്ചത്. 63 പന്തില്‍ നിന്ന് എട്ട് സിക്‌സറിന്റെയും ആറു ബൗണ്ടറികളുടെയും ബലത്തില്‍ 99 റണ്‍സാണ് ഗെയില്‍ നേടിയത്. സെഞ്ച്വറിയിലേക്ക് കുതിക്കവെ അവസാന ഓവറില്‍ ആര്‍ച്ചറിന്റെ പന്തില്‍ ഗെയില്‍ ബൗള്‍ഡാവുകയായിരുന്നു. ബാറ്റ് വലിച്ചെറിഞ്ഞാണ് ഗെയില്‍ ഈ പുറത്താകലിന്റെ ദേഷ്യം തീര്‍ത്തത്. കെ.എല്‍ രാഹുല്‍ 41 പന്തില്‍ നിന്ന് 46 റണ്‍സ് നേടി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.