LiveTV

Live

Sports

'മലയാളിക്കെന്താടാ മലയാളി പുലിയാടാ' സഞ്ജുവിന് ട്രിബ്യൂട്ട് വീഡിയോയുമായി രാജസ്ഥാൻ റോയൽസ്

മലയാളി റാപ് ഗായകന്‍ തിരുമാലിയുടെ ‘മലയാളിക്കെന്താടാ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചുവടു പിടിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്

'മലയാളിക്കെന്താടാ മലയാളി പുലിയാടാ' സഞ്ജുവിന് ട്രിബ്യൂട്ട് വീഡിയോയുമായി രാജസ്ഥാൻ റോയൽസ്

മലയാളി സൂപ്പർ താരം സഞ്ജു സാംസൺ നെറ്റ്സിൽ പ്രാക്ടീസ് ചെയുന്ന ദൃശ്യങ്ങൾ ചേർത്തു വെച്ച് മനോഹരമായ ബാറ്റിംഗ് വീഡിയോ പുറത്തിറക്കി രാജസ്ഥാൻ റോയൽസ്. ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് മലയാളം പാട്ടിന്റെ അകമ്പടിയോടെ സഞ്ജുവിന്റെ തകർപ്പൻ ഷോട്ടുകൾ രാജസ്ഥാൻ റോയൽസ് പങ്കുവെച്ചത്.

മലയാളി റാപ് ഗായകന്‍ തിരുമാലിയുടെ ‘മലയാളിക്കെന്താടാ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചുവടു പിടിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സഞ്ജു സാംസണിന്റെ വെടിക്കെട്ടു ഷോട്ടുകള്‍ കോര്‍ത്തിണക്കിയിട്ടുണ്ട് വീഡിയോയില്‍.

സഞ്ജു ഐ.പി.എല്ലിൽ അരങ്ങേറിയതിന് ശേഷം രാജസ്ഥാൻ റോയൽസിന് വിലക്കു കിട്ടിയ രണ്ടു സീസണൊഴികെ ബാക്കി ആറു സീസണുകളിൽ കളത്തിലിറങ്ങിയത് രാജസ്ഥാൻ ജെഴ്സിയിലാണ്.

ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ തുണച്ചത്. പിന്നീട് കുറച്ചു മത്സരങ്ങളിൽ നിറം മങ്ങിയെങ്കിലും അവസാന മത്സരത്തിൽ മുംബൈക്കെതിരെ അർദ്ധസെഞ്ച്വറി നേടി താരം ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഈ സീസണിൽ ഏറ്റവുമധികം സിക്സർ നേടിയ റെക്കോർഡും രാജസ്ഥാന്റെ ഈ മലയാളി താരത്തിന്റെ പേരിലാണ്.