LiveTV

Live

Sports

പോഗ്ബ വിരമിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

ആഗോള ഭീകരവാദത്തിന്റെ ഉറവിടം ഇസ്ലാമാണെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്‍റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതായിരുന്നു

പോഗ്ബ വിരമിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്‍ലാം വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഫ്രഞ്ച് താരം പോൾ പോഗ്ബ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചെന്ന വാര്‍ത്തകള്‍ വ്യാജം. ഈ വാര്‍ത്ത വ്യാജമാണെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയാക്കിയാണ് പോഗ്ബ തന്നെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. ആഗോള ഭീകരവാദത്തിന്റെ ഉറവിടം ഇസ്ലാമാണെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്‍റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതായിരുന്നു. അതിന് ശേഷമാണ് പോഗ്ബയുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പുറത്ത് വന്നത്.

പ്രവാചകനിന്ദ ആരോപിക്കപ്പെട്ട് സാമുവൽ പാറ്റി എന്ന അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് വിവാദ പരാമർശം നടത്തിയത്. 47കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. അധ്യാപകന്‍റെ ജീവനെടുത്ത സംഭവം ഇസ്ലാമിക ഭീകരവാദമാണെന്നു പ്രഖ്യാപിച്ച ഇമ്മാനുവൽ മാക്രോൺ മുസ്ലിം ആരാധനാലയങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. സാമുവൽ പാറ്റിക്ക് പരമോന്ന ബഹുമതിയായ ഫ്രഞ്ച് ലിജ്യൻ ഡിഓണർ നൽകാനും ഭരണകൂടം തീരുമാനിച്ചു.

പോഗ്ബ വിരമിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്
ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇസ്‌ലാം വിരുദ്ധ പരാമർശം; പോഗ്ബ വിരമിച്ചതായി റിപ്പോർട്ട്
Also Read

ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇസ്‌ലാം വിരുദ്ധ പരാമർശം; പോഗ്ബ വിരമിച്ചതായി റിപ്പോർട്ട്