LiveTV

Live

Sports

ഐ.പി.എൽ വാതുവെയ്പ്പ്; ആന്ധ്രാപ്രദേശിൽ 18 പേർ പിടിയിൽ

ഇവരിൽ നിന്ന് 6.45 ലക്ഷം രൂപയും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

ഐ.പി.എൽ വാതുവെയ്പ്പ്;
ആന്ധ്രാപ്രദേശിൽ 18 പേർ പിടിയിൽ

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഐ.പി.എൽ വാതുവെപ്പ് നടത്തിയ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണ ജില്ലാ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 6.45 ലക്ഷം രൂപയും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ഐ‌.പി‌.എൽ 20-20 മത്സരങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപകമായി വാതുവെപ്പ് നടക്കുന്നുവെന്ന വിവരങ്ങൾ ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൊസിവിഡു റൂറൽ സബ് ഇൻസ്‌പെക്ടർ രഞ്ജിത് കുമാറും സംഘവും ഗ്രാമത്തിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് വാതുവെപ്പ് സംഘത്തെ പിടികൂടുന്നത്.

ഇവരിൽ നിന്ന് I7 മൊബൈൽ ഫോണുകൾ, 6,45,000രൂപ, ഒരു ടെലിവിഷൻ സെറ്റ്, മറ്റ് വസ്തുക്കൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ ക്രിക്കറ്റ് വാതുവയ്പ്പ് സംഘടിപ്പിച്ചതായി പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതികളുടെ ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് അധികാരികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കടപ്പ ജില്ലയിൽ നിന്നും വാതുവെപ്പ് സംഘത്തിലെ എട്ട് പേർ പിടിയിലായിരുന്നു.