LiveTV

Live

Sports

ധവാന് അർദ്ധ സെഞ്ച്വറി; മുംബൈക്ക് 163 റൺസ് വിജയലക്ഷ്യം

സീസണിൽ ആദ്യമായി ശിഖർ ധവാൻ തിളങ്ങിയപ്പോൾ മുംബൈക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട ടോട്ടൽ

ധവാന് അർദ്ധ സെഞ്ച്വറി; മുംബൈക്ക് 163 റൺസ് വിജയലക്ഷ്യം

സീസണിൽ ആദ്യമായി ശിഖർ ധവാൻ തിളങ്ങിയപ്പോൾ മുംബൈക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട ടോട്ടൽ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ധവാന്റെ അർദ്ധ സെഞ്ച്വറി മികവിൽ 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തു. ഓവർ പൂർത്തിയാകുമ്പോൾ 52 പന്തില്‍ 69 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിൽക്കുകയായിരുന്നു.

ഇത്തവണ ടീമില്‍ മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയ്ക്ക് എതിരെ ഇറങ്ങിയത്. അജിങ്ക്യ രഹാനെയ്ക്കും അലെക്‌സ് കാരിയ്ക്കും ആദ്യ ഇലവനിൽ സ്ഥാനം കിട്ടി.

നീണ്ട കാത്തിരിപ്പിന് ശേഷമാണ് അജിങ്ക്യ രഹാനെയ്ക്ക് ഡൽഹി പ്ലേയിങ് ഇലവനില്‍ അവസരം നൽകുന്നത്. റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് ശ്രേയസ് രഹാനെയെ ആദ്യ 11ഇൽ ഇറക്കിയത്. എന്നാൽ കിട്ടിയ അവസരം ഉപയോഗിക്കാൻ രഹാനേക്ക് ആയില്ല. 15 പന്തിൽ 15 റൺസെടുത്ത രഹാനെയെ ക്രൂനാൽ പാണ്ട്യ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറിക്ക് 8 റണ്‍സ് അകലെ പുറത്തായ ശ്രേയസ് അയ്യരും (33 പന്തില്‍ 42) ഡൽഹി നിരയിൽ തിളങ്ങി. മുംബൈക്കായി ക്രുനാല്‍ പാണ്ഡ്യ രണ്ടും ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.