LiveTV

Live

Sports

ഏഷ്യൻ കപ്പിന് ആതിഥേയരാകാൻ കേരളം റെഡി..!

2027ൽ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാംപ്യൻഷിപ്പിന് വേണ്ടിയാണ് കേരളം ആവശ്യം അറിയിച്ചത്

ഏഷ്യൻ കപ്പിന് ആതിഥേയരാകാൻ കേരളം റെഡി..!

ഏ​​​ഷ്യ​​​ന്‍ ക​​​പ്പ് ഫു​​​ട്ബോ​​​ള്‍ ടൂ​​​ര്‍​ണ​​​മെ​​​ന്റ് ഇന്ത്യയിൽ നടക്കുകയാണെങ്കിൽ ആതിഥേയരാകാൻ ത​​​യാ​​​റെ​​​ന്നു കേ​​​ര​​​ളം. 2027ൽ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാംപ്യൻഷിപ്പിന് വേണ്ടിയാണ് കേരളം ആവശ്യം അറിയിച്ചത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഇക്കാര്യം അറിയിച്ചുകൊണ്ട് കേരളം സമ്മതപത്രം നൽകി.

തിരുവനന്തപുരവും കൊച്ചിയുമാണ് വേദിയായി പരിഗണിക്കാന്‍ കേരളം നിര്‍ദേശിച്ചത്. ഇന്ത്യക്ക് പുറമേ ഇറാന്‍,ഖത്തര്‍, ഉസ്ബകിസ്ഥാന്‍, സൗദിഅറേബ്യ എന്നീ രാജ്യങ്ങളും ഏഷ്യൻ കപ്പിന് വേദിയാകാന്‍ മത്സരരംഗത്തുണ്ട്.

കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ക്കായി വെവ്വേറെ സമ്മതപത്രമാണ് കേരളം നല്‍കിയിരിക്കുന്നത്. ഇതിൽ ഒരു നഗരത്തിന് മാത്രമേ അനുമതി ലഭിക്കുകയുള്ളു.

ദേശീയ ഫെഡറേഷനുകള്‍  അപേക്ഷ നല്‍കിയാലും പ്രദേശിക ആതിഥേയരെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഔദ്യോഗിക കത്ത് നല്‍കണമെന്നതാണ് ചട്ടം. ഇത് പ്രകാരമാണ് കേരളം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് സമ്മതപത്രം സമര്‍പ്പിച്ചത്.

അടുത്ത വര്‍ഷം ജനുവരിയിലാണ് വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഇരുപത്തിനാല് രാജ്യങ്ങള്‍ മാറ്റുരക്കുന്ന ഏഷ്യന്‍ കപ്പ് ടൂര്‍ണമെൻറിന് വേദിയാകാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല.