LiveTV

Live

Sports

ആഴ്സനലിന് വേണ്ടി ഓസില്‍ ഇനി ബൂട്ടു കെട്ടില്ലേ?

ആഴ്സനലിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമാണ് മെസ്യൂട് ഓസിൽ, ആഴ്ചയിൽ 350,000 പൗണ്ടാണ്

ആഴ്സനലിന് വേണ്ടി ഓസില്‍ ഇനി ബൂട്ടു കെട്ടില്ലേ?

ആഴ്സനലിന് വേണ്ടി സൂപ്പര്‍ താരം മെസ്യൂട് ഓസില്‍ ഇനി കളിക്കില്ലേ? ഇല്ലെന്നാണ് ഫുട്‍ബോള്‍ നിരീക്ഷകര്‍ പറയുന്നത്. ആഴ്സനലിന്റെ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ഇരുപത്തിയഞ്ചംഗ ടീമിൽ നിന്ന് സൂപ്പർ താരങ്ങളായ മെസ്യൂട് ഓസിലിനേയും, സോക്രട്ടിസ് പപസ്തോപൗലോസിനേയും ഒഴിവാക്കിയത് ഇതിന്റെ സൂചനയാണ്. ഇവര്‍ ടീമിന്റെ ഭാവി പദ്ധതികളിൽ ഇല്ലെന്ന വ്യക്തമായ സൂചനയാണ് യൂറോപ്പ ലീഗിനുള്ള സംഘത്തിൽ നിന്ന് താര‌ങ്ങളെ ഒഴിവാക്കിയതോടെ ആഴ്സനൽ പരിശീലകൻ മൈക്കൽ അർട്ടേറ്റയും മനേജ്മെന്റും നൽകുന്നത്.

യൂറോപ്പ ലീഗിനായി 25 പേരടങ്ങുന്ന ടീം ലിസ്റ്റാണ്‌ ക്ലബ്ബുകൾ യുവേഫക്ക് സമർപ്പിക്കേണ്ടത്. ഇതില്‍ നിന്നാണ് ഓസിലിനെയും ഗ്രീക്ക് പ്രതിരോധ താരമായ സോക്രട്ടിസിനേയും ഒഴിവാക്കിയത്.‌

ആഴ്സനലിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമാണ് മെസ്യൂട് ഓസിൽ, ആഴ്ചയിൽ 350,000 പൗണ്ട്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ജൂണിൽ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചതി‌ന് ശേഷം ഒരു മിനുറ്റ് പോലും ടീമിനായി കളത്തിലിറങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.