LiveTV

Live

Sports

സോക്കർസൊറ കടല്‍ കടന്നു ലാറ്റിനമേരിക്കയിലും

15000-ലധികം കാഴ്ചക്കാരെ ഓരോ എപ്പിസോഡിലും ലഭിക്കുന്ന സോക്കർ സൊറ ലൈവ് ഡിസ്‌കഷണുകളിൽ, ഫുട്‌ബോൾ ലോകത്തെ വിവിധ വിഷയങ്ങൾ ചർച്ചക്ക് വിധേയമാക്കാറുണ്ട്

സോക്കർസൊറ കടല്‍ കടന്നു ലാറ്റിനമേരിക്കയിലും

അർജെന്റീന ഫാൻസ്‌ കേരള നടത്തുന്ന സോക്കർസൊറ കടല് കടന്നു ലാറ്റിനമേരിക്കയിലും. പ്രശസ്ത ലാറ്റിൻ അമേരിയ്ക്കൻ സ്പോർട്സ് - ജേർണലിസ്റ്റ് " റാഫൽ ഹെർണണ്ടസ്സ് " ആണ് സോക്കർ സൊറയുടെ ഏട്ടാമത്തെ എപ്പിസോഡിൽ ആരാധകർക്കൊപ്പം ഫേസ്ബുക്ക് ലൈവ് ഡിസ്കഷനിൽ ചേർന്നത്.

പ്രശസ്ത ക്ലബ്ബ് ബാർസലോണയുടെ അടുത്ത പ്രസിഡന്റ് ആയി കണക്കാക്കപ്പെടുന്ന വിക്ടർ ഫോണ്ടിനെ അടുത്ത് പരിചയമുള്ള റാഫെൽ ഏതാനും വർഷങ്ങളായി സോഷ്യൽ മീഡിയ വഴി വലിയ ആരാധക പിന്തുണ നേടിപ്പോരുന്നു. ആരാധകരുടെ പ്രിയപ്പെട്ട മീഡിയ വൺ റിപ്പോർട്ടർ " സൈഫു പീസി ", കേരള മറഡോണ സന്തോഷ്‌ ട്രോഫി ഹീറോ " ആസിഫ് സഹീർ " തുടങ്ങിയവർ ഇതിനോടകം സോക്കർ സൊറയുടെ വിവിധ എപ്പിസോഡുകളിലായി പങ്കെടുത്തിട്ടുണ്ട്.

നിലവിലെ ബാർസ പ്രസിഡന്റിന്റെ സ്വാർത്ഥതയെ കുറിച്ചും, മെസ്സി ബലിയാടായതിനെ കുറിച്ചും, ലോകത്ത് ആവശ്യമായ ഒത്തൊരുമ നിലനിർത്തുന്നതിൽ ഫുട്‌ബോളിന്റെ പ്രസക്തിയെ കുറിച്ചുമെല്ലാം വാചാലനായ റാഫൽ ഹെർണണ്ടസ്സുമായുള്ള മുഴുവൻ ചർച്ച കാണുവാൻ താഴത്തെ ലിങ്കിൽ കയറുക :

Soccer sora ep 8 - with social media sensation 'sports journalist' RAFAEL HERNANDEZ

Posted by Argentina Fans Kerala on Friday, October 2, 2020

15000-ലധികം കാഴ്ചക്കാരെ ഓരോ എപ്പിസോഡിലും ലഭിക്കുന്ന സോക്കർ സൊറ ലൈവ് ഡിസ്‌കഷണുകളിൽ, ഫുട്‌ബോൾ ലോകത്തെ വിവിധ വിഷയങ്ങൾ ചർച്ചക്ക് വിധേയമാക്കാറുണ്ട്. ഇതിനോടകം തന്നെ ടീം ഭേദമന്യേ എല്ലാ ഫുട്‌ബോൾ പ്രേമികളിൽ നിന്നും മികച്ച അഭിപ്രായവുമായി മുന്നേറുന്ന സോക്കർ സൊറയിൽ ആകൃഷ്ടനായാണ് റാഫൽ ഹെർണൻഡസ് ചർച്ചയിൽ പങ്കുകൊള്ളാൻ തയ്യാറാവുന്നത്.

ചർച്ചയുടെ മലയാളം പരിഭാഷ:

പ്രശസ്ത ലാറ്റിൻ അമേരിക്കൻ ജർണലിസ്റ്റ് " റാഫൽ ഹെർണണ്ടസ്സു "മായി നടത്തിയ സോക്കർ സൊറയിലെ പ്രസക്ത ഭാഗങ്ങൾ - ഭാഗം...

Posted by Argentina Fans Kerala on Monday, October 5, 2020