LiveTV

Live

Sports

രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 155 റണ്‍സ് വിജയലക്ഷ്യം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 റണ്‍സ് നേടിയത്.

രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 155 റണ്‍സ് വിജയലക്ഷ്യം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 31 റണ്‍സെടുക്കുന്നതിനിടെ സ്മിത്തും ബട്ട്‌ലറും സഞ്ജുവും പുറത്ത്.

ബട്ട്‌ലര്‍ 22 റണ്‍സ് നേടിയപ്പോള്‍ സ്മിത്തിന് അഞ്ച് റണ്‍സെ നേടാനായുള്ളൂ. നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച് സഞ്ജു തുടങ്ങിയെങ്കിലും ചഹലിന്റെ മുന്നില്‍ വീണു. 4 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. പിന്നീട് വന്ന ഉത്തപ്പ (17) വീണ്ടും പരാജയപ്പെട്ടു. എന്നാല്‍ ലോമോറും അവസാനത്തില്‍ തിവാട്ടിയയും പരാഗും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോര്‍ 150 കടത്തുകയായിരുന്നു.

ലോമോര്‍ 47 റണ്‍സ് നേടി. തിവാട്ടിയ 12 പന്തില്‍ 24ഉം പരാഗ് 18 പന്തില്‍ 16 റണ്‍സും നേടി. ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്നും ഇസ്രു ഉദാന രണ്ടും വിക്കറ്റ് വീഴ്ത്തി.