LiveTV

Live

Sports

ചെല്‍സിക്കും എവര്‍ട്ടണും ജയം

ഇതോടെ നാല് മത്സരങ്ങളും ജയിച്ച് എവര്‍ട്ടണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി

ചെല്‍സിക്കും എവര്‍ട്ടണും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും എവര്‍ട്ടണും തകര്‍പ്പന്‍ ജയം. ക്രിസ്റ്റല്‍ പാലസിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയമെങ്കില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രൈറ്റണെതിരെ എവര്‍ട്ടണിന്റെ ജയം. ബെല്‍ ചിവെല്ലായിരുന്നു ചെല്‍സിയുടെ വിജയ ശില്‍പിയെങ്കില്‍ ഹാമസ് റോഡ്രികസായിരുന്നു എവര്‍ട്ടണിന്റെ താരം. ഇതോടെ നാല് മത്സരങ്ങളും ജയിച്ച് എവര്‍ട്ടണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ചെല്‍സിക്ക് നാല് കളികളില്‍ രണ്ട് വിജയവും ഒരോ തോല്‍വിയും സമനിലയുമാണ്.

ചെല്‍സിക്കും എവര്‍ട്ടണും ജയം
ചെല്‍സിക്കും എവര്‍ട്ടണും ജയം

ചെല്‍സിക്കായി ജോര്‍ജിഞോ രണ്ട് പെനാല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബെന്‍ ചില്‍വെല്ലും കര്‍ട്ട് സൂമോയും ഒരോ ഗോളുകളുമടിച്ചു. എവര്‍ട്ടണിന് വേണ്ടി ഹാമസ് റോഡ്രിഗസ് രണ്ട് ഗോളുകളും യെറി മിനയും കാല്‍വെര്‍ട്ട് ലൂയിസും ഓരോ ഗോളുകളും നേടി.