LiveTV

Live

Sports

ചെന്നൈ സൂപ്പര്‍കിങ്സ് തോറ്റു; 44 റണ്‍സിന്

ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് ജയം. 44 റണ്‍സിനാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി തോല്‍പിച്ചത്.

ചെന്നൈ സൂപ്പര്‍കിങ്സ് തോറ്റു; 44 റണ്‍സിന്

ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് ജയം. 44 റണ്‍സിനാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി തോല്‍പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 176 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ചെന്നൈക്ക് വേണ്ടി ഫാഫ് ഡുപ്ലെസി (43) കേദാര്‍ ജാദവ് (26) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ധോണി 15 റണ്‍സെടുത്ത് പുറത്തായി. കാഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. 43 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സറും അടക്കം 64 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. ധവാന്‍ (35) പന്ത്(37) എന്നിവര്‍ പിന്തുണകൊടുത്തു.