LiveTV

Live

Sports

വിദാലിന് ഹൃദയം തൊടുന്ന വിടവാങ്ങല്‍ കുറിപ്പുമായി മെസി

ചിലിയന്‍ താരം ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലേക്കാണ് ചേക്കേറുന്നത്

വിദാലിന് ഹൃദയം തൊടുന്ന വിടവാങ്ങല്‍ കുറിപ്പുമായി മെസി

ബാഴ്സലോണയില്‍ തന്റെ സഹതാരമായ അര്‍ട്ടുറോ വിദാലിന് ഹൃദയസ്പര്‍ശിയായ വിടവാങ്ങല്‍ കുറിപ്പുമായി സൂപ്പര്‍താരം ലയണല്‍ മെസി. ചിലിയന്‍ താരം ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലേക്കാണ് ചേക്കേറുന്നത്. രണ്ട് വര്‍ഷമാണ് വിദാല്‍ ബാഴ്‍സലോണയില്‍ കഴിച്ചത്.

"എതിര്‍പക്ഷത്ത് നിന്ന് മത്സരിച്ചപ്പോഴാണ് നാം തമ്മില്‍ പരിചയപ്പെടുന്നത്. അപ്പോഴെല്ലാം താങ്കളെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് താങ്കളോടൊപ്പം കളിക്കാനും എനിക്ക് ഭാഗ്യമുണ്ടായി, അപ്പോഴും കൂടുതല്‍ കൂടുതല്‍ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. രണ്ട് വര്‍ഷക്കാലം ഒരുപാട് കാര്യങ്ങള്‍ നാം തമ്മില്‍ പങ്കുവെച്ചു, താങ്കളുടെ അസാന്നിദ്ധ്യം ടീമിലെ എല്ലാവര്‍ക്കും അനുഭവപ്പെടും.

അടുത്ത ക്ലബിലെ പുതിയ അധ്യായത്തിന് ആശംസകള്‍. തീര്‍ച്ചയായും പാതകളില്‍ നാം ഇനിയും കണ്ടുമുട്ടും."

മെസിയുടെ പോസ്റ്റിന് വിദാല്‍ നന്ദി പറഞ്ഞു. 'നന്ദി അന്യഗൃഹജീവി, ചരിത്രത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. വിലമതിക്കാനാകാത്ത സൗഹൃദത്തിന് നന്ദി, ഉടനെ നാം കാണും'.

ലൂയി സുവാരസും വിദാലിന് ആശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടിരുന്നു.