LiveTV

Live

Sports

ഐ.പി.എൽ 2020; സ്റ്റേഡിയത്തിലേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല

കോവിഡ് സുരക്ഷയുടെ ഭാഗമായിട്ടാണ് മാധ്യമങ്ങളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാത്തത് എന്ന് ബിസിസിഐയുടെ അറിയിച്ചത്.

ഐ.പി.എൽ 2020; സ്റ്റേഡിയത്തിലേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല

ഐ.പി.എൽ ആരവത്തിന് ഇന്ന് തുടക്കമാക്കും. അബൂദബിയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും. കോവിഡ് സുരക്ഷയുടെ ഭാഗമായി കാണികൾ ഇല്ലാതെയാകും മൽസരങ്ങൾ. ഐപിഎല്‍ റിപ്പോര്‍ട്ട് ചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനും മാധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് ബിസിസിഐ പറഞ്ഞു. എന്നാല്‍ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണും.

കോവിഡ് സുരക്ഷയുടെ ഭാഗമായിട്ടാണ് മാധ്യമങ്ങളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാത്തത് എന്ന് ബിസിസിഐയുടെ അറിയിച്ചത്. പരിശീലന സെഷനുകളിലേക്കും മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലയിരുന്നു. യുഎഇ മാധ്യമങ്ങള്‍ക്ക് ഒഴികെ മറ്റ് മീഡിയ രജിസ്‌ട്രേഷനും ഇത്തവണയില്ല. ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമങ്ങള്‍ക്ക് പ്രസ് റിലീസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഓരോ മത്സരത്തിന് ശേഷം ലഭ്യമാക്കും. വിര്‍ച്വല്‍ പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സുകളായിട്ടാക്കും പ്രസ് റിലീസുകള്‍ ഉണ്ടാവുക.

ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് ഉദ്ഘാടന മൽസരം. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഏറ്റമുട്ടിയവരാണ് ഇത്തവണ ആദ്യം കൊമ്പുകോർക്കുക. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും മഹേന്ദ്രസിങ് ധോണിയുടെ ചൈന്നൈ സൂപ്പർകിങ്സും. ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച ധോണിയുടെ കളത്തിലേക്കുള്ള ആദ്യ വരവ് കൂടിയാണിത്. ഈ ആരവങ്ങളൊന്നും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത നിരാശയിലാണ് കളി ആരാധകർ.