LiveTV

Live

Sports

റോയല്‍ ചലഞ്ചേഴ്സ് എന്തുകൊണ്ട് ചാമ്പ്യന്മാരാകുന്നില്ല? ധോണിയും കോഹ്‍ലിയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് പുലര്‍ത്തുന്ന സ്ഥിരതയും റോയല്‍ ചലഞ്ചേഴ്സിന്‍റെ ചാഞ്ചാട്ടവുമാണ് ഗംഭീര്‍ താരതമ്യം ചെയ്യുന്നത്

റോയല്‍ ചലഞ്ചേഴ്സ് എന്തുകൊണ്ട് ചാമ്പ്യന്മാരാകുന്നില്ല? ധോണിയും കോഹ്‍ലിയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കിരീടം നേടാത്ത 'വമ്പന്‍' ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ടീം ബൌളിങ്ങിലും ബാറ്റിങ്ങിലും വമ്പമ്പാരാല്‍ സമ്പന്നമാണ്. ലോകത്തെ തന്നെ ഏറ്റവും അപകടകാരികളായ ബാറ്റ്സമാന്മാരായ ഡി വില്ലേഴ്സും കോഹ്‍ലിയും നയിക്കുന്ന ബാറ്റിങ് നിര ആരെയും പേടിപ്പിക്കുന്നതാണ്. എന്നിരുന്നാലും ആര്‍.സി.ബിക്ക് എന്തുകൊണ്ട് കിരീടം നേടാനാകുന്നില്ല? ഈ ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇന്ത്യന്‍ താരവുമായിരുന്ന ഗൗതം ഗംഭീര്‍.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് പുലര്‍ത്തുന്ന സ്ഥിരതയും റോയല്‍ ചലഞ്ചേഴ്സിന്‍റെ ചാഞ്ചാട്ടവുമാണ് ഗംഭീര്‍ താരതമ്യം ചെയ്യുന്നത്. ടീം തെരഞ്ഞെടുക്കുന്നതിലും അതിനെ നിലനിര്‍ത്തുന്നതിലും ചെന്നൈ നായകന്‍ ധോണിയും ആര്‍സിബി നാകന്‍ കോഹ്‍ലിയും പുലര്‍ത്തുന്ന സമീപനത്തിലെ മാറ്റമാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്. ധോനി 6, 7 കളികളില്‍ സ്ഥിരമായി ഒരേ താരങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ കോഹ്‌ലി ഓരോ മത്സരത്തിലും വ്യത്യസ്ത ടീമിനെ ഇറക്കുന്നതോടെ കളിക്കാര്‍ തമ്മില്‍ സംഭവിക്കേണ്ട മാനസിക ഐക്യം അവിടെ ലഭിക്കാതെ പോകുന്നു. സന്തുലിതമായി ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആര്‍.സി.ബിക്കായി കോഹ്‌ലി കിരീടം നേടുമെന്നും ഗംഭീര്‍ അഭിപ്രായപ്പെടുന്നു.