LiveTV

Live

Sports

"വേറെ വഴിയില്ല..." ബാഴ്‍സലോണയില്‍ തുടരുമെന്ന് മെസി

തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസി വമ്പൻ തുക റിലീസ്​ ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്​സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു

"വേറെ വഴിയില്ല..." ബാഴ്‍സലോണയില്‍ തുടരുമെന്ന് മെസി

അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി സൂപ്പർതാരം ലയണൽ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തുടരും. മെസി ബാഴ്‌സ വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

''ബാഴ്​സയിൽ തുടരാൻ തനിക്ക്​ താൽപര്യമില്ലെങ്കിലും നിയമപ്രശ്​നങ്ങൾ കാരണം ക്ലബ്​ വിടുന്നില്ല. ബാർതമ്യൂ നയിക്കുന്ന ക്ലബ്​ മാനേജ്​മെൻറ്​ ദുരന്തമാണ്​'' - അന്താരാഷ്​ട്ര ഫുട്​ബാൾ വെബ്​സൈറ്റായ ഗോൾ ഡോട്ട്​ ​കോമിന്​ വെള്ളിയാഴ്​ച​ നൽകിയ അഭിമുഖത്തിൽ മെസി തുറന്നടിച്ചു.

തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസി വമ്പൻ തുക റിലീസ്​ ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്​സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു.

മെസി ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്ബായ മാഞ്ചസ്​റ്റർ സിറ്റിയിലേക്ക്​ കൂടുമാറിയേക്കുമെന്ന്​ കനത്ത അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മെസിയുടെ പിതാവും ഏജൻറുമായ ഹോർഹെ മെസ്സിയുമായി ബാഴ്​സ പ്രസിഡൻറ്​ ജോസപ്​ മരിയ ബർതമ്യൂ നടത്തിയ ചർച്ചയിൽ ടീമിൽ തുടരുന്ന കാര്യത്തിൽ തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങൾ​ നേരത്തേ റിപ്പോർട്ട്​ ചെയ്​തിരുന്നു.

ടീമുമായുള്ള പടലപ്പിണക്കങ്ങൾ വരും സീസണുകളിൽ മെസിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന്​ കണ്ടറിയണം.