LiveTV

Live

Sports

നെയ്മറിനും ഡി മരിയക്കും കോവിഡ് പോസിറ്റീവ്; കൂടുതല്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മരിയ, ലിയെനാർഡോ പരേദസ് എന്നിവരുടെ കോവിഡ് റിസല്‍ട്ട് ആണ് പോസിറ്റീവ് ആയത്

നെയ്മറിനും ഡി മരിയക്കും കോവിഡ് പോസിറ്റീവ്; കൂടുതല്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ മൂന്ന് പി.എസ്.ജി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മരിയ, ലിയെനാർഡോ പരേദസ് എന്നിവരുടെ കോവിഡ് റിസല്‍ട്ട് ആണ് പോസിറ്റീവ് ആയത്. ഫ്രഞ്ച് ലീഗ് തുടങ്ങാനിരിക്കെയാണ് താരങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയരായത്. പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി നടന്ന പരിശോധനയില്‍ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്ലബിലെ കൂടുതല്‍ കളിക്കാര്‍ നിരീക്ഷണത്തിലാണ്.

എന്നാല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ക്ലബ് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ബയേൺ മ്യൂണിക്കിനെതിരെ കഴിഞ്ഞയാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചവരാണ് കോവിഡ് സ്ഥിരീകരിച്ച മൂന്ന് താരങ്ങളും.