LiveTV

Live

Sports

മെസിയുടെ ക്ലബ്ബ് മാറ്റത്തിന് തിരിച്ചടി, കരാര്‍ തുക നല്‍കിയാലേ ക്ലബ്ബ് വിടാനാകൂ എന്ന് ലാ ലീഗാ

ഇതിനിടെ താരത്തെ സ്വന്തമാക്കാന്‍ ലോകത്തെ മുന്‍നിര ക്ലബ്ബുകള്‍ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

മെസിയുടെ ക്ലബ്ബ് മാറ്റത്തിന് തിരിച്ചടി,
കരാര്‍ തുക നല്‍കിയാലേ ക്ലബ്ബ് വിടാനാകൂ എന്ന് ലാ ലീഗാ

മെസിയുടെ ക്ലബ്ബ് മാറ്റത്തിന് തിരിച്ചടി. കരാര്‍ തുക നല്‍കിയാലേ ക്ലബ്ബ് വിടാനാകൂ എന്ന് സ്‍പാനിഷ് ലീഗ് (ലാ ലീഗാ) അധികൃതര്‍ അറിയിച്ചു. പണം നല്‍കാതെയുള്ള മാറ്റമാണ് മെസ്സി ആവശ്യപ്പെട്ടത്. താരം ഇന്ന് ക്ലബ്ബിന്റെ കോവിഡ് പരിശോധനയുമായി സഹകരിച്ചിരുന്നില്ല.

ബാഴ്സക്ക് മേല്‍ ദിനം ദിനംപ്രതി മെസി സമ്മര്‍ദം ശക്തമാക്കുകയാണ്. തന്റെ റിലീസ് ക്ലോസ്സ് ഒഴിവാക്കണമെന്നും ഫ്രീ ഏജന്റായി ക്ലബ്ബ് വിടണമെന്നുമാണ് മെസ്സിയുടെ ആവശ്യം. പക്ഷെ, കരാര്‍ തുക നല്‍കിയാലെ ക്ലബ്ബ് മാറ്റം സാധ്യമാകൂ എന്നാണ് ബാഴ്സ മാനേജ്മെന്റ് അറിയിച്ചത്. ഈ തീരുമാനത്തെ പിന്തുണക്കുകയാണ് ലാ ലീഗ. ക്ലബ് വിടണമെങ്കില്‍ കരാര്‍ തുകയായ 700 മില്യണ്‍ ഡോളറും നല്‍കണമെന്ന് ലാ ലീഗ അറിയിച്ചു. ഇത് മെസിക്ക് തിരിച്ചടിയാകും.

ഇതിനിടെ ഇന്ന് താരങ്ങള്‍ക്കുള്ള കോവിഡ് ടെസ്റ്റില്‍ മെസി പങ്കെടുത്തില്ലെന്ന് മാത്രമല്ല, നാളെ പുതിയ കോച്ച് റൊണാള്‍ഡ് കോമാന് കീഴില്‍ ടീം പരിശീലനത്തിന് ഇറങ്ങുമ്പോള്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. ഇതിനിടെ താരത്തെ സ്വന്തമാക്കാന്‍ ലോകത്തെ മുന്‍നിര ക്ലബ്ബുകള്‍ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പി.എസ്.ജി ഇന്നും താല്പര്യമറിയിച്ച് രംഗത്തുവന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍മിലാനും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. അതിനിടെ താരം ക്ലബ്ബ് വിടുകയാണെങ്കില്‍ പകരക്കാരനായി ബാഴ്സയില്‍ ആര് എത്തുമെന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്.