LiveTV

Live

Sports

ഐപിഎല്‍; ആദ്യ മത്സരങ്ങള്‍ ദുബൈയിൽ ഒതുക്കും

ടീമുകൾ മറ്റ് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിലെ സുരക്ഷാപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു ചർച്ച പുരോഗമിക്കുന്നത്.

ഐപിഎല്‍; ആദ്യ മത്സരങ്ങള്‍ ദുബൈയിൽ ഒതുക്കും

ഐ.പി.എൽ മത്സരത്തിനെത്തിയ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആദ്യഘട്ട മത്സരങ്ങള്‍ ദുബൈ നഗരത്തിൽ മാത്രമായി ചുരുക്കാൻ ആലോചന. ടീമുകൾ മറ്റ് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിലെ സുരക്ഷാപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു ചർച്ച പുരോഗമിക്കുന്നത്.

രണ്ട് കളിക്കാർ ഉൾപ്പെടെ ടീമിലെ 13 പേർക്ക് കോവിഡ് പോസിറ്റീവാണെന്ന് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ചെന്നൈ സൂപ്പർകിങ്സ് ടീമംഗങ്ങൾക്ക് പക്ഷെ, രോഗലക്ഷണങ്ങളില്ല. അധികം വൈകാതെ ഇവർക്ക് ക്വാറന്റെെന്‍ പൂർത്തിയാക്കി പരിശീലനത്തിന് ഇറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദുബൈക്ക് പുറമെ, ഷാർജ, അബൂദബി എന്നിവിടങ്ങളിൽ നടക്കേണ്ട ആദ്യഘട്ട മത്സരങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

മൊത്തം എട്ട് ടീമുകളിൽ ആറ് ടീമുകളും ദുബൈയിലെ ഹോട്ടലുകളിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് എന്നിവ മാത്രാണ് അബൂദബി കേന്ദ്രീകരിച്ചുള്ളത്. ദുബൈക്കും അബൂദബിക്കുമിടയിൽ യാത്രചെയ്യാൻ 48 മണിക്കൂറിനിടയിലെ പി.സി.ആർ കോവിഡ് ടെസ്റ്റ് ഫലം നിർബന്ധമാണ് എന്നതിലാൽ ആദ്യഘട്ടത്തിലെ 20 മത്സരങ്ങളും ദുബൈയിൽ തന്നെ നടത്തുന്നതാകും ടീമുകളുടെ സുരക്ഷതിത്വത്തിന് നല്ലതെന്ന് സംഘാടകർ വിലയിരുത്തുന്നു. ക്ലസ്റ്റർ നിശ്ചയിക്കുമ്പോൾ കോവിഡ് ബാധയെ തുടർന്ന് ടീമുകൾക്ക് മാറി നിൽക്കേണ്ടി വന്നാൽ എങ്ങനെ മത്സരം മുന്നോട്ട് കൊണ്ടുപോകണം എന്നത് സംബന്ധിച്ച അവ്യക്തതകളും നിലനിൽക്കുന്നുണ്ട്.