LiveTV

Live

Sports

ഷൂട്ടൗട്ടില്‍ അടിതെറ്റി ലിവര്‍പൂള്‍ ; ആഴ്സണലിന് കിരീടം

ലിവര്‍പൂളി​നെ 5-4ന്​ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ്​ ആഴ്​സണല്‍ കിരീടത്തില്‍ മുത്തമിട്ടത്

ഷൂട്ടൗട്ടില്‍ അടിതെറ്റി ലിവര്‍പൂള്‍ ; ആഴ്സണലിന് കിരീടം

കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം ആഴ്സണല്‍ സ്വന്തമാക്കി. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗ്​ ജേതാക്കളായ ലിവര്‍പൂളി​നെ 5-4ന്​ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ്​ എഫ്​.എ കപ്പ്​ വിജയികളായ ആഴ്​സണല്‍ കിരീടത്തില്‍ മുത്തമിട്ടത്​. പതിനാറാം തവണയാണ് ആഴ്സണല്‍ ചാമ്പ്യന്‍മാരായത്.

ഇരുടീമുകളും തുടക്കം മുതല്‍ ആക്രമിച്ചുകളിക്കാനാണ്​ ശ്രദ്ധിച്ചത്​. ഏഴാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡൈക്കിലൂടെ ലിവര്‍പൂള്‍ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി. 12ാം മിനിറ്റില്‍ സൂപ്പര്‍താരം പിയറി ഒബമയാങ്ങി​ന്‍റെ മിന്നും ഗോളില്‍ ആഴ്​സണല്‍ മുന്നിലെത്തി. ഗോള്‍ വഴങ്ങിയ ശേഷം സമനില ഗോളിനായി ലിവര്‍പൂള്‍ ആഴ്‌സനല്‍ ഗോള്‍മുഖത്ത് നിരന്തരം ശ്രമിച്ചു. രണ്ടു വിങുകളിലൂടെയും നിരവധി ക്രോസുകള്‍ ചീറിപ്പാഞ്ഞെങ്കിലും ഒന്നുപോലും വലയില്‍ വീഴ്ത്താനായില്ല. ഒടുവില്‍ 74ആം മിനിറ്റില്‍ ജാപ്പനീസ് താരം തക്കൂമി മിനാമിനോയിലൂടെ സമനില ഗോള്‍. കോവിഡ്​ കാരണം അധിക സമയമില്ലാതെ മത്സരം നേരെ ഷൂട്ടൗട്ടിലേക്ക്​ നീളുകയായിരുന്നു.

ഷൂട്ടൗട്ടില്‍ അടിതെറ്റി ലിവര്‍പൂള്‍ ; ആഴ്സണലിന് കിരീടം

ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനായി സലാ, ഫാബിനോ, മിനാമിനോ, ജോണ്‍സ് എന്നിവര്‍ വലകുലുക്കി. എന്നാല്‍ ബ്രൂയിസ്റ്ററിന്റെ കിക്ക് ബാറില്‍ തട്ടി പുറത്തേക്ക് പോയി. ആഴ്സണലിനായി നെല്‍സണ്‍, നൈല്‍സ്, സെഡെറിക്ക്, ഡേവിഡ് ലൂയിസ്, ഒബാമയങ്ങ് എന്നിവര്‍ കിക്ക് എടുത്ത് ഗോള്‍ നേടി.

ഷൂട്ടൗട്ടില്‍ അടിതെറ്റി ലിവര്‍പൂള്‍ ; ആഴ്സണലിന് കിരീടം

പന്ത്​ ​കൈവശം വെക്കുന്നതി​ലും അവസരം ഉണ്ടാകുന്നതിലും മുന്നിട്ടുനിന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്​മകളാണ്​ ലിവര്‍പൂളിന്​ വിനയായത്​. സലാഹ്, മാനെ എന്നിവര്‍ ഉണ്ടായിട്ടും ലിവര്‍പൂളിന് തങ്ങളുടെ തനത് പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ചെല്‍സിയെ കീഴടക്കി എഫ്​.എ കപ്പില്‍ മുത്തമിട്ട ആഴ്​സണലിന്​ നാലാഴ്​ചകള്‍ക്ക്​ ശേഷം വീണ്ടുമൊരു കിരീടം ലഭിച്ചത്​ കോച്ച്‌​ മൈക്കല്‍ അര്‍ട്ടേറ്റക്ക്​ ഇരട്ടിമധുരമായി.