LiveTV

Live

Sports

റെയ്ന നാട്ടിലേക്ക് മടങ്ങി; 2020 ഐപിഎല്ലിൽ കളിക്കില്ല

നേരത്തെ ചെന്നൈ ടീമിലെ ഒരാൾക്കും ചില സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

റെയ്ന നാട്ടിലേക്ക് മടങ്ങി; 2020 ഐപിഎല്ലിൽ കളിക്കില്ല

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന ഐപിഎല്‍ 2020-ല്‍ നിന്നും പിന്മാറി. ഈ സീസണില്‍ താന്‍ കളിക്കുന്നില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും താരം അറിയിക്കുകയായിരുന്നുവെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഇ.ഒ കെ.എസ് വിശ്വനാഥ് അറിയിച്ചു.

"വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഈ സീസണില്‍ റെയ്‌ന ഐ പി എല്‍ കളിക്കില്ല. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കുന്നു" - ട്വീറ്റില്‍ സി.ഇ.ഒ കെ.എസ് വിശ്വനാഥ് കുറിച്ചു.

നേരത്തെ ചെന്നൈ ടീമിലെ ഒരാൾക്കും ചില സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് ബൗളറായ ദീപക് ചാഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഇരട്ടിപ്രഹരമായി സൂപ്പർ താരം സുരേഷ് റെയ്‌നയുടെ മടക്കം.

അതേസമയം, മൽസരക്രമത്തിൻറെ കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എൽ അധികൃതർ അറിയിച്ചു. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ട്.