LiveTV

Live

Sports

പെപ് ഗാര്‍ഡിയോള ബാഴ്‌സലോണയില്‍; ലക്ഷ്യം മെസി?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന് മുമ്പ് അവധിയാഘോഷിക്കാനാണ് ഗാര്‍ഡിയോള ബാഴ്‌സലോണയിലെത്തിയതെങ്കിലും ലക്ഷ്യം മെസിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം മെസിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പെപ് ഗാര്‍ഡിയോള ബാഴ്‌സലോണയില്‍; ലക്ഷ്യം മെസി?

ലയണല്‍ മെസി ബാഴ്‌സലോണ ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ചതോടെ തുടങ്ങിയ കൂടുമാറ്റ ചര്‍ച്ചകള്‍ ഇപ്പോഴും നിലച്ചിട്ടില്ല. ഗൂഗിളില്‍ കോവിഡിനെക്കാളും ആളുകള്‍ കൂടുതല്‍ തെരഞ്ഞത് തന്നെ മെസിയുടെ അടുത്ത ചുവടുവെപ്പ് ഏതെന്നായിരുന്നു. മെസിയുടെ കൂടുമാറ്റ ചര്‍ച്ചകളെ ഇപ്പോള്‍ സജീവമാക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള ബാഴ്‌സലോണയിലെത്തിയതാണ്. മെസി ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കെയാണ് പെപ് ഗാര്‍ഡിയോള ബാഴ്‌സലോണയിലെത്തുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന് മുമ്പ് അവധിയാഘോഷിക്കാനാണ് ഗാര്‍ഡിയോള ബാഴ്‌സലോണയിലെത്തിയതെങ്കിലും ലക്ഷ്യം മെസിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം മെസിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മെസിയും താല്‍പര്യത്തോടെയാണ് ഈ കൂടിക്കാഴ്ചയെ കാണുന്നത്. മെസിയും ഗാര്‍ഡിയോളയും ഒന്നിച്ചുള്ള കാലഘട്ടം ബാഴ്‌സക്ക് മറക്കാനാവാത്തതാണ്. 2008-2012 സീസണില്‍ മൂന്ന് ലാലീഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഗാര്‍ഡിയോള പരിശീലകനായിരിക്കെ ബാഴ്‌സക്കായി നേടിക്കൊടുത്തിട്ടുണ്ട്. ഇതില്‍ മെസിയുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. മാത്രമല്ല മെസിയും ഗാര്‍ഡിയോളയും തമ്മില്‍ ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു.

പെപ് ഗാര്‍ഡിയോള ബാഴ്‌സലോണയില്‍; ലക്ഷ്യം മെസി?

നേരത്തെ മെസ്സിയുടെ പിതാവ് മാഞ്ചസ്റ്ററിൽ എത്തിയെന്നും സിറ്റി മാനേജ്‌മെന്റുമായി ചർച്ച നടത്തിയെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുവർഷ കരാർ സംബന്ധിച്ചാണ് ഇരുകക്ഷികളും തമ്മിൽ ചർച്ച ചെയ്യുന്നതെന്നും അർജന്റീനാ താരത്തിനായി റെക്കോർഡ് തുക മുടക്കാൻ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നുമായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ബാഴ്‌സലോണയുമായുള്ള കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആകാനുള്ള വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് മെസ്സി ശ്രമിക്കുന്നത്. അങ്ങനെ വന്നാൽ ട്രാൻസ്ഫർ തുക നൽകാതെ തന്നെ മെസ്സിക്ക് സിറ്റിയിൽ ചേരാനാകുമെന്നാണ് പറയപ്പെടുന്നത്.

കോവിഡിനെയും തോല്‍പ്പിച്ച് മെസി
Also Read

കോവിഡിനെയും തോല്‍പ്പിച്ച് മെസി