LiveTV

Live

Sports

നെയ്മറോ ലെവന്‍ഡോസ്ക്കിയോ... യൂറോപ്പ് ആര് വാഴും ?

'ചാമ്പ്യൻസ്​ ലീഗ്​ സീസണിലെ ഏറ്റവും കടുപ്പമേറിയ മത്സരത്തിനാവും ഇന്ന് ലിസ്ബണ്‍ സാക്ഷിയാവുക​' ബയേണ്‍​ ഇതിഹാസ താരം ഫ്രൻസ്​ ബെക്കൻബോവർ

നെയ്മറോ ലെവന്‍ഡോസ്ക്കിയോ... യൂറോപ്പ് ആര് വാഴും ?

ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും പിഎസ്ജിയും ഇന്നിറങ്ങും. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടത്തില്‍ നോട്ടമിടുമ്പോള്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് പിഎസ്ജി ഇന്ന് കളത്തിലിറങ്ങുക. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരു ടീമുക്കളും ഫൈനലില്‍ കടന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ആക്രമണ നിരയുള്ള രണ്ടു ടീമുകള്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലിസ്ബണില്‍ കലാശപോരാട്ടതിന് പന്തുരുളും.

​ക്വാർട്ടറിൽ ബാഴ്​സലോണയെ (8-2, സെമിയിൽ ഒളിമ്പിക്​ ലിയോണിനെ (3-0) വീഴ്​ത്തിയാണ് ബയേണ്‍ ഫെെനലിലേക്ക് കുതിച്ചത്. ​ലെവൻഡോവ്​സ്​കി നയിക്കുന്ന ആക്രമണവും അവസരം മുതലാക്കാൻ കാത്തിരിക്കുന്ന സെർജി നാബ്രി, തോമസ്​ മുള്ളറും, വിങ്ങിൽ അല്‍ഫോന്‍സോ ഡേവിസ്​, കിമ്മിച്ച്​, പെരിസിച്​, അൽക​ൻറാരയും ചേരുമ്പോള്‍ ബയേണിന്‍റെ​ കരുത്ത് കൂട്ടും​. പ്രതിരോധത്തിൽ ഡേവിഡ്​ അലബ-ബോ​ട്ടെങ്​ സഖ്യത്തിന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. നെയ്​മർ, എംബാപ്പെ, ഡി മരിയ അടങ്ങുന്ന പി.എസ്.ജി സംഘത്തെ പിടിച്ചു നിര്‍ത്തുക എന്നത് ശ്രമക്കരമാണ്. വലതു വിങ്ങിലൂടെ എംബാപ്പെയും ഇടതു വിങ്ങിലൂടെ നെയ്മറും കുതിച്ചു കയറുമ്പോള്‍ ബയേണിന്‍റെ പ്രതിരോധനിരക്ക് പിടിപ്പത്ത് പണിയാക്കും. ഇതു​വരെ മികച്ച ഫോമില്‍ കളിച്ച ഗോളി മാനുവൽ നോയറും പരീക്ഷിക്കപ്പെടും.

നെയ്മറോ ലെവന്‍ഡോസ്ക്കിയോ... യൂറോപ്പ് ആര് വാഴും ?

ജര്‍മന്‍ ടീമായ ആര്‍ബി ലീപ്‌സിംഗിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജി കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. നെയ്മർ, എംബാപ്പെ, എയ്​ഞ്ചൽ ഡി മരിയ ഈ മൂവർ സംഘത്തിലാണ് പി.എസ്.ജിയുടെ പ്രതീക്ഷ. മധ്യനിരയില്‍ മാർക്വിനോസ്​, ആൻഡർ ഹെരീറയും പ്രതിരോധത്തില്‍ തിയാ​ഗോ സിൽവ സുശക്തമാണ് പി.എസ്.ജി. പ്രസ്​നൽ കിം​പെംബെ, യുവാൻ ബെർണറ്റ്​, തിലോ ഹെർ പ്രതിരോധം കൂടി ചേരുമ്പോള്‍ മുള്ളർ-ലെവൻഡോസ്ക്കി മുന്നേറ്റത്തിന്​ കത്രികപൂട്ട്​ വീഴും.

നെയ്മറോ ലെവന്‍ഡോസ്ക്കിയോ... യൂറോപ്പ് ആര് വാഴും ?

കോച്ച്​ ഹാൻസി ഫ്ലിക്​ ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ പരീക്ഷണമാവും പി.എസ്​.ജിയിൽനിന്നുള്ളതെന്ന് ബയേണ്‍​ ഇതിഹാസ താരം ഫ്രൻസ്​ ബെക്കൻബോവർ മുന്നറിയിപ്പ്​ നൽകി. 'ചാമ്പ്യൻസ്​ ലീഗ്​ സീസണിലെ ഏറ്റവും കടുപ്പമേറിയ മത്സരത്തിനാവും ഇന്ന് ലിസ്ബണ്‍ സാക്ഷിയാവുക​. ഇരു ടീമുകൾക്കുമിടയിൽ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. നല്ലൊ​രു ഫൈനൽതന്നെ പ്രതീക്ഷിക്കാം' -ബെക്കൻബോവർ പറഞ്ഞു.