LiveTV

Live

Sports

ഐ.പി.എല്ലിന് ഒരുങ്ങി യു.എ.ഇ; ടീമുകള്‍ ദുബൈയിലെത്തി തുടങ്ങി

രണ്ടാം തവണയാണ് യുഎഇയില്‍ ഐപിഎല്ലിനു കളമെരുങ്ങുന്നത്

ഐ.പി.എല്ലിന് ഒരുങ്ങി യു.എ.ഇ; 
ടീമുകള്‍ ദുബൈയിലെത്തി തുടങ്ങി

സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐ.പി.എല്ലിന് ഒരുങ്ങി യുഎഇ. ടൂര്‍ണമെന്റിന്റെ മുന്നോടിയായി ടീമുകള്‍ യു.എ.ഇല്‍ എത്തി തുടങ്ങി. രാജസ്ഥാന്‍ റോയല്‍സും, പഞ്ചാബും ദുബായിലും കൊല്‍ക്കത്ത അബുദാബിയിലുമാണ് വിമാനമിറങ്ങിയത്.

ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് താരങ്ങള്‍ പല തവണ കൊവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. ഇനി യു.എ.ഇയില്‍ താരങ്ങള്‍ക്കു ആറു ദിവസം ഐസോലേഷനില്‍ കഴിയേണ്ടി വരും. രണ്ടാം തവണയാണ് യുഎഇയില്‍ ഐപിഎല്ലിന് കളമൊരുങ്ങുന്നത്. 2014ല്‍ ടൂര്‍ണമെന്റിലെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലാണ് ടൂര്‍ണമെന്റിലെ പകുതി മല്‍സരങ്ങള്‍ യുഎഇയിലേക്കു മാറ്റിയത്.

അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ട്.