LiveTV

Live

Sports

"ഞങ്ങള്‍ ആ മത്സരം തോറ്റു, ധോണി ഒരു സ്റ്റമ്പ് എടുത്ത് പൂർത്തിയായി എന്ന് പറഞ്ഞ് നടന്നു" ധോണിയുമായുള്ള വൈകാരിക നിമിഷങ്ങള്‍ പങ്കുവെച്ച് അശ്വിൻ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ധോണിക്ക് ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള പോസ്റ്റുകളുടെ പ്രവാഹം തുടരുകയാണ്

"ഞങ്ങള്‍ ആ  മത്സരം തോറ്റു, ധോണി ഒരു സ്റ്റമ്പ് എടുത്ത്  പൂർത്തിയായി എന്ന് പറഞ്ഞ് നടന്നു" ധോണിയുമായുള്ള വൈകാരിക നിമിഷങ്ങള്‍ പങ്കുവെച്ച് അശ്വിൻ...

അഗസ്റ്റ് 15 ന് വൈകുന്നേരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ധോണിക്ക് ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള പോസ്റ്റുകളുടെ പ്രവാഹം തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ അര്‍ അശ്വിനാണ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ധോണിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. സമാനമായ രീതിയിലാണ് 2014 ഡിസംബർ 19 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടയിൽ ധോണി ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

2014 ൽ ഇന്ത്യ നടത്തിയ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഓര്‍മ്മകള്‍ പറഞ്ഞുകൊണ്ടാണ് വീ‍ഡിയോ ആരംഭിക്കുന്നത്. ആ പര്യടനത്തിന്റെ രണ്ടാം ടെസ്റ്റിനുശേഷം ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

“പക്ഷേ ഞങ്ങള്‍ ആ മത്സരം തോറ്റു, ധോണി ഒരു സ്റ്റമ്പ് എടുത്ത് പൂർത്തിയായി എന്ന് പറഞ്ഞ് നടന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ഒരു വൈകാരിക നിമിഷമായിരുന്നു. അന്ന് വൈകുന്നേരം ഇഷാന്ത് ശർമയും സുരേഷ് റെയ്‌നയും ഞാനും ധോണിയുടെ മുറിയിൽ ഇരിക്കുകയായിരുന്നു. രാത്രി മുഴുവൻ ടെസ്റ്റ് മാച്ച് ജേഴ്സി ധരിച്ചിരുന്ന അദ്ദേഹം കരഞ്ഞു . ”അശ്വിൻ പറഞ്ഞു.

തന്റെ കരിയറിന്റെ തുടക്കത്തിൽ ധോണിയിൽ നിന്ന് ലഭിച്ച ഉപദേശങ്ങളെ കുറിച്ചും അവ പിന്നിട് തന്റെ കരിയറിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും അശ്വിൻ പറഞ്ഞു.