LiveTV

Live

Sports

അഞ്ചടിച്ച് ഇന്‍റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍, ലുക്കാകുവിനും മാര്‍ട്ടിനെസിനും ഇരട്ടഗോള്‍

ഫൈനലില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ മറികടന്നെത്തിയ സെവ്വിയെയാണ് ഇന്റര്‍ മിലാന്‍ നേരിടുക.

അഞ്ചടിച്ച് ഇന്‍റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍, ലുക്കാകുവിനും മാര്‍ട്ടിനെസിനും ഇരട്ടഗോള്‍

2009-2010 സീസണ് ശേഷം ഇന്‍റര്‍ മിലാന്‍ ആദ്യമായി ഒരു യൂറോപ്യന്‍ മല്‍സരത്തിന്റെ ഫൈനലില്‍ എത്തി. ലൗട്ടാരോ മാര്‍ട്ടിനെസിന്‍റെയും, ലുക്കാക്കുവിന്‍റെയും ഇരട്ട ഗോളില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ഷക്തറിനെ തോല്‍പ്പിച്ച്‌ ഇന്‍റര്‍മിലാന്‍ യൂറോപ്പാ ലീഗ് ഫൈനലില്‍ കടന്നു.

അഞ്ചടിച്ച് ഇന്‍റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍, ലുക്കാകുവിനും മാര്‍ട്ടിനെസിനും ഇരട്ടഗോള്‍

മത്സരത്തിന്റെ 19-ാം മിനുട്ടില്‍ തന്നെ ഇന്റര്‍ മിലാന്‍ ആദ്യ ഗോള്‍ നേടി. ബരെല്ലയുടെ ക്രോസില്‍ നിന്നും സീസണിലെ ആദ്യ യൂറോപ്പാ ഗോള്‍ നേടിയാണ് മാര്‍ട്ടിനെസ് ഇന്‍റര്‍മിലാനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം പിറന്നപ്പോള്‍ 60ാം മിനുട്ടിന് ശേഷമാണ് നാല് ഗോളുകള്‍ ഇന്റര്‍ ഷാക്തറിന്റെ വലയിലെത്തിച്ചത്.

അഞ്ചടിച്ച് ഇന്‍റര്‍ മിലാന്‍ യൂറോപ്പ ഫൈനലില്‍, ലുക്കാകുവിനും മാര്‍ട്ടിനെസിനും ഇരട്ടഗോള്‍

രണ്ടാം പകുതിയില്‍ ഡംബ്രോസിയുടെ ഹെഡറിലൂടെ ഇന്‍റര്‍മിലാന്‍ ലീഡ് ഇരട്ടിയാക്കി. 74-ാം മിനുട്ടില്‍ ലുകാകുവിന്റെ അസിസ്റ്റില്‍ നിന്ന് മാര്‍ട്ടിനെസിന്റെ രണ്ടാം ഗോളും വന്നു. പിന്നെ ലുകാകുവിന്റെ ഇരട്ട ഗോളുകള്‍ കൂടി വന്നതോടെ ശക്തറുടെ പതനം പൂര്‍ത്തിയായി. 78, 84 മിനുട്ടുകളില്‍ ആയിരുന്നു ലുകാകുവിന്റെ ഗോളുകള്‍.

ഫൈനലില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ മറികടന്നെത്തിയ സെവ്വിയെയാണ് ഇന്റര്‍ മിലാന്‍ നേരിടുക.