LiveTV

Live

Sports

ഐ.പി.എല്‍; ധോണി കോവിഡ് പരിശോധനയ്ക്ക് വിധേയനായി

ഐ.പി.എല്‍ 13ാം സീസണ്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണി കോവിഡ് പരിശോധനയ്ക്ക് വിധേയനായി.

ഐ.പി.എല്‍; ധോണി കോവിഡ് പരിശോധനയ്ക്ക് വിധേയനായി

ഐ.പി.എല്‍ 13ാം സീസണ്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ് ധോണി കോവിഡ് പരിശോധനയ്ക്ക് വിധേയനായി. റാഞ്ചിയിലെ ഗുരുനാനാക് ആശുപത്രിയിലാണ് ധോണി സ്രവ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം വ്യാഴാഴ്ച പുറത്തുവരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഐ.പി.എല്‍ മത്സരങ്ങള്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങാനിരിക്കെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ബിസിസിഐ കര്‍ശനമാക്കിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ബി.സി.സി.ഐ പുറത്തിറക്കി. ടീമുകള്‍ യുഎഇയിലേക്ക് തിരിക്കുന്നതിന് മുമ്പ് രണ്ട് കോവിഡ് ടെസ്റ്റുകള്‍ നടത്തണം.

യുഎഇയില്‍ എത്തിയതിന് ശേഷം മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആവുന്നത് വരെ ടീമിലെ താരങ്ങള്‍ തമ്മില്‍ കാണുന്നതിനും ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.