LiveTV

Live

Sports

ബാഴ്സലോണ താരം ടോഡിബോയ്ക്ക് കൊവിഡ്; ആശങ്ക വേണ്ടെന്ന് ക്ലബ്ബ്

ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന താരങ്ങളുമായി ടോഡിബോ ബന്ധപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട്തന്നെ ആശങ്ക വേണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കി.

ബാഴ്സലോണ താരം ടോഡിബോയ്ക്ക് കൊവിഡ്; ആശങ്ക വേണ്ടെന്ന് ക്ലബ്ബ്

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഫ്രഞ്ച് പ്രതിരോധ താരം ജീന്‍-ക്ലെയര്‍ ടോഡിബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സീസണ് മുമ്പുള്ള പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ക്ലബ്ബ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ടോഡിബോ തന്നെയാണ് ട്വിറ്ററിലൂടെ തന്‍റെ രോഗവിവരം അറിയിച്ചത്.

'എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എന്ന് ഞാന്‍ എല്ലാവരെയും അറിയിക്കുകയാണ്. രോഗലക്ഷണങ്ങളില്ല, ഞാന്‍ സുഖമായിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ വീട്ടിലാണ്. എനിക്ക് പരിശീലനത്തിനു പോകണമെന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ വൈറസ് ബാധ ഒഴിയുന്നതുവരെ വീട്ടില്‍ തുടരാനാണ് തീരുമാനം. നിങ്ങളുടെ സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.' ടോഡിബോ ട്വീറ്ററില്‍ കുറിച്ചു. ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന താരങ്ങളുമായി ടോഡിബോ ബന്ധപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട്തന്നെ ആശങ്ക വേണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കി.

ചാമ്പ്യൻസ് ലീ​​ഗ് ക്വാ​​ർ​​ട്ട​​റി​​നു മു​​ൻ​​പ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ അ​​ത്‌​ല​​റ്റി​​കോ മാ​​ഡ്രി​​ഡി​​ന്‍റെ ര​​ണ്ട് താ​​ര​​ങ്ങ​​ൾ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​ത്‌​ല​​റ്റി​​ക്കോ ഇ​​ന്ന് ലൈ​​പ്സി​​ഗി​​നെ​​തി​​രേ ഇ​​റ​​ങ്ങും. വെള്ളിയാഴ്ചയാണ് ബാഴ്സലോണ ബയേൺ മ്യൂണിക്ക് മത്സരം. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് മത്സരം നടക്കുക.